KeralaLatestThiruvananthapuram

വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനോപകരണങ്ങൾ നൽകി

“Manju”

ജ്യോതിനാഥ് കെ. പി.

പോത്തൻകോട്: ക്ഷീര കർഷക തൊഴിലാളി കോൺഗ്രസ്‌ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഓൺലൈൻ വിദ്യാഭ്യാസത്തിനു ബുദ്ധിമുട്ടനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് സംസ്ഥാന വർക്കിങ് പ്രസിഡന്റ്‌ ശ്രീ. കൊയ്ത്തൂർകോണം സുന്ദരന്റെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ പോത്തൻകോട് മണ്ഡലം കമ്മിറ്റി ഓഫീസിൽ വെച്ച് സൗജന്യ ടെലിവിഷൻ വിതരണം നടത്തി.

വേങ്ങോട് ഷാജഹാൻ അധ്യക്ഷത വഹിച്ച യോഗത്തിന്റെ ഉത്‌ഘാടനം വി. എസ്‌ ശിവകുമാർ M.L.A നിർവഹിച്ചു. കോൺഗ്രസ്‌ നേതാക്കളായ M. മുനീർ, കൃഷ്ണകുമാർ, വെമ്പായം അനിൽകുമാർ, പാറക്കൽ ഷാജി, അനസ്, സാജൻലാൽ, ബഹുൽക്കൃഷ്ണ, പേരൂർക്കട രവി, ബാബുപ്പണിക്കർ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിൽ      എ. റഹിം സ്വാഗതവും ഗിരീഷ് നന്ദിയും അറിയിച്ചു.

Related Articles

Back to top button