Malappuram

കേരളയിൽ നിന്ന് പിഎച്ച്ഡി നേടിയ ഹരിതയ്ക്ക് മുസ്ലിം ലീഗിന്റെ ഹരിതാ നുമോദനങ്ങൾ

“Manju”

മലപ്പുറം: കേരള യൂണിവേഴ്സിറ്റിയിൽ നിന്നും എഡ്യുക്കേഷൻ പിഎച്ഡി നേടിയ മൂതൂർ പാലപ്ര സ്വദേശിനി ഹരിതയ്ക്ക് പാലപ്ര യൂണിറ്റ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
തവനൂർ നിയോജക മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി പത്തിൽ അഷ്‌റഫ്‌ ഹരിതയ്ക്ക് ഉപഹാരം നൽകി ആദരിച്ചു.
യൂണിറ്റ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സുലൈമാൻ മൂതൂർ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത്‌ മെമ്പർ അമീന അബ്ബാസ്, കെവി അബ്ദുള്ളക്കുട്ടി മാസ്റ്റർ, സികെ അബ്ദുള്ളകുട്ടി, മുഹമ്മദലി മൂതൂർ, അബ്ബാസ് കൊട്ടിലിൽ,ഇബ്രാഹിം കെവി എന്നിവർ പ്രസംഗിച്ചു.
പി.വി.എസ്

Related Articles

Back to top button