IndiaLatest

‘സൈന്യം ഇനി പുതിയ യൂണിഫോമില്‍’

“Manju”

ഡല്‍ഹി: കരസേന ദിനത്തിന്റെ ഭാഗമായുള്ള പരേഡില്‍ പുതിയ ഫീല്‍ഡ് യൂണിഫോം ഔദ്യോഗികമായി പുറത്തിറക്കി. രാവിലെ ഡല്‍ഹിയിലെ ദേശീയ യുദ്ധസ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിച്ച ശേഷമാണ് 74-ാം കരസേന ദിനാഘഷങ്ങള്‍ക്ക് തുടക്കമായത്. പിന്നാലെ ഡല്‍ഹിയിലെ കരിയപ്പ പരേഡ് ഗ്രൌണ്ടില്‍ സേനയുടെ അച്ചടക്കവും കരുത്തും പ്രകടമായ പരേഡ്. പരേഡില്‍ അഭിവാദ്യം സ്വീകരിച്ച കരസേനാ മേധാവി ജനറല്‍ എം‌. എം. നരവനെ സേന മെഡലുകളും വിതരണം ചെയ്തു.

പരേഡിന് ദില്ലി മേഖലാ ചീഫ് ഓഫ് സ്റ്റാഫ്, മേജര്‍ ജനറല്‍ അലോക് കാക്കര്‍ നേതൃത്വം നല്‍കി. അതിര്‍ത്തിയിലെ വെല്ലുവിളികള്‍ നേരിടാന്‍ സേന സജ്ജമെന്നും ആധുനികവല്‍ക്കരണവുമായി സൈന്യം മുന്നോട്ട്പോകുകയാണെനന്നും സന്ദേശത്തില്‍ ജനറല്‍ എംഎം നരവാനെ വ്യക്തമാക്കി.

Related Articles

Check Also
Close
Back to top button