ArticleLatest

കുട്ടികളില്‍ രോഗം വരാതിരിക്കാന്‍ ചില മുന്‍കരുതലുകള്‍….

“Manju”

കുട്ടികളാണെങ്കില്‍ പോലും ശരീരവണ്ണം നിയന്ത്രിതമായ നിലയിലായിരിക്കണം മുന്നോട്ട് പോകേണ്ടത്. അമിതവണ്ണമുള്ള കുട്ടികളില്‍ പ്രമേഹമടക്കം പല റിസ്കുകളുണ്ട്.അതിനാല്‍ പ്രായത്തിനും ഉയരത്തിനും അനുസരിച്ച ശരീരഭാരം സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക.കുട്ടികളുടെ ഭക്ഷണകാര്യങ്ങളില്‍ നല്ലരീതിയിലുള്ള ശ്രദ്ധ വേണം. അവര്‍ ഇഷ്ടമുള്ളതേ കഴിക്കൂ എന്ന നിലയില്‍ അവരെ ഇഷ്ടാനുസരണം വിടരുത്. മറിച്ച്‌ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ അവര്‍ കഴിക്കുന്നുണ്ടെന്നും, അനാരോഗ്യകരമായ ഭക്ഷണങ്ങളിലേക്ക് അവര്‍ അധികം ആകര്‍ഷിക്കപ്പെടുന്നില്ലെന്നും ഉറപ്പുവരുത്തണം. ഇതിനായുള്ള ജാഗ്രത നേരത്തെ മുതല്‍ക്ക് തന്നെ മാതാപിതാക്കള്‍ക്ക് വേണം.

കുട്ടികള്‍ ഇന്ന് അധികവും മൊബൈല്‍ ഫോണും ലാപ്ടോപും ഗെയിമുകളുമായി വീട്ടിനകത്ത് തന്നെ ചടഞ്ഞുകൂടിയിരിക്കുന്ന അവസ്ഥയാണ് കാണുന്നത്. ഇത് കുട്ടികളുടെ ആരോഗ്യത്തിന് വെല്ലുവിളിയാവുകയേ ഉള്ളൂ. അതിനാല്‍ ഒന്നുകില്‍ കായികാധ്വാനം ( അല്ലെങ്കില്‍ വ്യായാമം ഉറപ്പുവരുത്തുക.കുട്ടികളുടെ ഉറക്കസമയവും മാതാപിതാക്കള്‍ കൃത്യമായി ശ്രദ്ധിക്കണം. ദിവസവും ഒരേസമയം തന്നെ കുട്ടികള്‍ ഉറങ്ങുന്നുണ്ടെന്നും ഇത്ര- സമയം ആഴത്തിലുള്ള – സുഖകരമായ ഉറക്കം അവര്‍ക്ക് ലഭിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തുക. ഉറക്കപ്രശ്നങ്ങളും കുട്ടികളില്‍ പ്രമേഹസാധ്യത വര്‍ധിപ്പിക്കുന്നു.കുട്ടികളുടെ പ്രമേഹവുമായി ബന്ധപ്പെട്ട് സംശയങ്ങളും ആശങ്കകളുമുണ്ടെങ്കില്‍ ഡോക്ടറുമായി വിശദമായി സംസാരിക്കുകയും ചെയ്യേണ്ടതാണെന്ന് ആരോഗ്യ വിദഗ്ദര്‍ പറയുന്നു.

Related Articles

Back to top button