ArticleLatest

അമൃതാണ് ഹെര്‍ബല്‍ ചായ…

“Manju”

ശൈത്യകാലത്ത് നമ്മുടെ ശരീരം ആരോഗ്യകരവും ശക്തവുമായി നിലനിര്‍ത്തുന്നത് ഒരു വെല്ലുവിളി തന്നെയാണ്. ശൈത്യകാലത്ത് മിക്കവര്‍ക്കും തൊണ്ടവേദന, ജലദോഷം, ചുമ, ശരീരവേദന എന്നിവ സാധാരണമാണ്.ഇത് നിങ്ങളെ കൂടുതല്‍ ക്ഷീണിതരാക്കി നിങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് നിങ്ങളെ തടസ്സപ്പെടുത്തും. ഇതിനെല്ലാം പരിഹാരം കണ്ട് നിങ്ങളുടെ ഊര്‍ജ്ജം വളര്‍ത്താന്‍ സഹായിക്കുന്ന ഉത്തമ പ്രതിവിധിയാണ് ഹെര്‍ബല്‍ ടീ.

ശരീരത്തിന് ഉള്ളില്‍ നിന്ന് ചൂട് നിലനിര്‍ത്താന്‍ സഹായിക്കുന്ന ഊഷ്മള പാനീയമാണ് ഹെര്‍ബല്‍ ചായ. മസാല ചായ, ഗ്രീന്‍ ടീ, ലെമണ്‍ഗ്രാസ് ടീ, ചമോമൈല്‍ ടീ, ജിഞ്ചര്‍ ടീ, അല്ലെങ്കില്‍ മറ്റേതെങ്കിലും ഹെര്‍ബല്‍ ടീകള്‍ കുടിക്കുന്നത് ശൈത്യകാലത്ത് നിങ്ങളുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും.ജലദോഷം, ചുമ എന്നിവയെ ചെറുക്കുന്നു

ശൈത്യകാലത്ത് ആളുകള്‍ക്ക് ജലദോഷമോ ചുമയോ ഉണ്ടാകുന്നത് സാധാരണയാണ്. ചൂടുള്ള ചായ കുടിക്കുന്നത് ഇതില്‍ നിന്നെല്ലാം സുഖപ്പെടുത്താന്‍ നിങ്ങളെ സഹായിക്കുന്നു. മസാല ചായകള്‍ ജലദോഷത്തിനും ചുമയ്ക്കും പരിഹാരം കാണാന്‍ സഹായിക്കും. ഒരു കപ്പ് ഇഞ്ചി, മഞ്ഞള്‍, അല്ലെങ്കില്‍ കറുവപ്പട്ട ചായ എന്നിവ വീക്കം ശമിപ്പിക്കുന്നതിലൂടെ ജലദോഷത്തിന്റെയും ചുമയുടെയും ലക്ഷണങ്ങള്‍ നീക്കാന്‍ സഹായിക്കും.ദഹനം മെച്ചപ്പെടുത്തുന്നു

ശൈത്യകാലത്ത് കഠിനമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നിങ്ങളെ ക്ഷീണിപ്പിക്കുകയും അലസരാക്കുകയും ശാരീരിക പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് തടയുകയും ചെയ്യുന്നു. ഇത് ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിക്കുന്നു. ഇതിനു പരിഹാരമായി നിങ്ങള്‍ക്ക് ഇഞ്ചി ചായ, പുതിന ചായ എന്നിവ കുടിക്കാം. ഇത് ദഹനനാളത്തിന്റെ അസ്വസ്ഥത പരിഹരിക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.

Related Articles

Back to top button