KeralaLatest

സ്വര്‍ണവില കുതിച്ചുയരുന്നു

“Manju”

സ്വര്‍ണ വില വീണ്ടും 40000 കടന്നു. പവന് 400 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 40,240 രൂപയായി വര്‍ധിച്ചു. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 5030 രൂപയായി.

ഒമ്പത് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് സ്വര്‍ണത്തിന് രേഖപ്പെടുത്തുന്നത്. പവന് 400 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 40,240 രൂപയായി വര്‍ധിച്ചു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വില ഔണ്‍സിന് 1811 ഡോളറിലും രൂപയുടെ വിനിമയ നിരക്ക് 82.64മാണ്.

കേരളമൊഴികെയുള്ള മിക്ക സംസ്ഥാനങ്ങളിലും 5000 രൂപയ്ക്ക് മുകളിലായിരുന്നു കഴിഞ്ഞ രണ്ട് ആഴ്ചയിലേറെയായി സ്വര്‍ണ വില. എം സി എക്‌സ് എക്‌സ്‌ചേഞ്ചില്‍ സ്വര്‍ണത്തിന്റെ ഭാവി വില 0.12 ശതമാനം ഉയര്‍ന്നു. എട്ട് മാസത്തിനിടെ 250 ഡോളറിനടുത്ത് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വില കുറഞ്ഞപ്പോള്‍ രൂപയുടെ വിനിമയ നിരക്കിലുണ്ടായ ഇടിവ് ഇന്ത്യയില്‍ വില വര്‍ധനവിന് കാരണമാകുകയായിരുന്നു.

Related Articles

Back to top button