IndiaLatest

ഇന്ത്യയിലെ ഏറ്റവും വിലയേറിയ കാര്‍ സ്വന്തമാക്കി യുവ വ്യവസായി

“Manju”

ഹൈദരാബാദ്: ഇന്ത്യയിലെ ഏറ്റവും വിലയേറിയ കാര്‍ സ്വന്തമാക്കി യുവ വ്യവസായി. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നസീര്‍ ഖാന്‍ എന്ന വ്യവസായിയാണ് 12 കോടി രൂപയുടെ കാര്‍ സ്വന്തമാക്കിയിരിക്കുന്നത്. McLaren 765 LT Spider എന്ന കാറിന് വേണ്ടിയാണ് യുവാവ് 12 കോടി രൂപ മുടക്കിയത്. ഇന്ത്യയില്‍ വില്‍പന നടത്തുന്നതില്‍ ഔദ്യോഗികമായി ലഭ്യമാകുന്ന വിലയേറിയ സൂപ്പര്‍കാറുകളില്‍ ഒന്നാണ് മക്ലാരൻ 765 എൽടി സ്പൈഡർ .

കാറിനോടൊപ്പമുള്ള ചിത്രങ്ങള്‍ നസീര്‍ ഖാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെയാണ് സംഭവം വൈറലായത്. ഹൈഎന്‍ഡ് സൂപ്പര്‍കാറുകളായ റോൾസ് റോയ്‌സ് കള്ളിനൻ ബ്ലാക്ക് ബാഡ്ജ്, ഫെരാരി 812 സൂപ്പർഫാസ്റ്റ്, മെഴ്‌സിഡസ് ബെൻസ് G350d, ഫോർഡ് മുസ്താങ്, ലംബോർഗിനി അവന്റഡോർ, ലംബോർഗിനി ഉറസ് തുടങ്ങിയ വാഹനങ്ങളും നസീര്‍ ഖാന്‍ സ്വന്തമാക്കിയിട്ടുണ്ട്. കാര്‍ പ്രേമികള്‍ക്കിടയില്‍ ഈ യുവ വ്യവസായിയുടെ വാഹനങ്ങള്‍ എന്നും ചര്‍ച്ചയാണ്.

 

Related Articles

Back to top button