Article

ഓര്‍മശക്തിക്ക് വാല്‍നട്ട്…

“Manju”

തലച്ചോറിന്റെ വളര്‍ച്ചയ്ക്കും ഓര്‍മശക്തി കൂട്ടാനുമെല്ലാം മികച്ചതാണ്. മറ്റ് നട്സുകളെ അപേക്ഷിച്ച്‌ വാല്‍നട്ട് സ്ഥിരമായി കഴിക്കുന്നത് ഊര്‍ജം വര്‍ധിപ്പിക്കുകയും ഹൃദ്രോഗങ്ങള്‍ അകറ്റുകയും ചെയ്യും.വാല്‍നട്ട് പോഷിപ്പിക്കുക മാത്രമല്ല കുടലിലെ നല്ല ബാക്ടീരിയകളെ പോഷിപ്പിക്കുകയും ചെയ്യുന്നു. ഇത് കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും രോഗസാധ്യത കുറയ്ക്കുകയും ചെയ്യും.

തലേദിവസം വെള്ളത്തില്‍ കുതിര്‍ത്തു വച്ച ശേഷം രാവിലെ വാല്‍നട്ട് കഴിക്കുന്നതാണ് ഏറ്റവും ഉചിതം. ഇതിനായി 2-4 വാല്‍നട്ട് എടുത്ത ശേഷം അത് വെള്ളത്തില്‍ കുതിര്‍ക്കുക. ശേഷം രാവിലെ വെറും വയറ്റില്‍ കഴിക്കാം. വാല്‍നട്ട് സ്മൂത്തി, വാല്‍നട്ട് ടോഫി എന്നീ രൂപത്തിലും കഴിക്കാം.പ്രമേഹമുള്ളവര്‍ നിര്‍ബന്ധമായും ദിവസവും ഒരു പിടി വാല്‍നട്ട് കഴിക്കണമെന്നാണ് ഗവേഷകര്‍ പറയുന്നത്.

Related Articles

Back to top button