ArticleLatest

താരന്‍ അകറ്റാന്‍ മൈലാഞ്ചി…

“Manju”

പ്രകൃതിദത്തമായ രീതിയില്‍ മുടിയ്ക്ക് നിറം നല്‍കാന്‍ വേണ്ടിയാണ് നമ്മള്‍ മൈലാഞ്ചി തലയില്‍ തേക്കുന്നത്. നല്ല തിളക്കം കിട്ടാനും താരന്‍ അകറ്റാനുമൊക്കെ മൈലാഞ്ചി സഹായിക്കും.മുടിയുടെ വളര്‍ച്ചയ്ക്കും ഇത് വളരെ ഉപകാരപ്രദമാണ്. തലയിലെ ചൊറിച്ചില്‍ മാറ്റാനും ഇത് സഹായിക്കുന്നു.മിക്കവരും ഹെന്ന മാര്‍ക്കറ്റില്‍ നിന്ന് വാങ്ങുകയാണ് ചെയ്യുന്നത്. എന്നാല്‍ വീട്ടിലിരുന്ന്, പോക്കറ്റ് കാലിയാകാതെ ഒരു കെമിക്കലും ഉപയോഗിക്കാതെ തലയില്‍ ഹെന്നയിടാന്‍ സാധിച്ചാല്‍ അതല്ലേ ഏറ്റവും നല്ലത്. മൈലാഞ്ചി ഇലയും തേയില വെള്ളവും മാത്രമാണ് ആവശ്യം.

മൂത്ത മൈലാഞ്ചി ഇലകള്‍ ഉണക്കിപ്പൊടിച്ച്‌ അരിച്ചെടുക്കുക. കടുപ്പത്തിലുള്ള തേയില വെള്ളത്തില്‍ ചാലിച്ച്‌ കട്ടകളില്ലാതെ യോജിപ്പിച്ച്‌ ഒരു രാത്രി മുഴുവന്‍ വയ്ക്കുക. പിറ്റേന്ന് ഇത് മുടിയില്‍ നന്നായി തേച്ച്‌ പിടിപ്പിക്കുക. ഒന്നരമണിക്കൂറിന് ശേഷം കഴുകിക്കളയാം.നീര്‍ദോഷമുള്ളവര്‍ കുളി കഴിഞ്ഞ ശേഷം രാസ്നാദിപ്പൊടി നെറുകയില്‍ തിരുമ്മുകയും ചെയ്താല്‍ മതി.

Related Articles

Back to top button