ArticleLatest

അറിയാം കുരുമുളകിന്‍റെ ഗുണങ്ങള്‍…

“Manju”

നിരവധി ആരോഗ്യഗുണങ്ങള്‍ കുരുമുളകില്‍ അടങ്ങിയിരിക്കുന്നു. പതിവായി കുരുമുളക് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ശൈത്യകാലത്ത് വളരെ സാധാരണമായ ചുമയും ജലദോഷവും ഒഴിവാക്കാന്‍ ഒരു മികച്ച മാര്‍ഗമാണ്.കുരുമുളകില്‍ ആന്റി ബാക്ടീരിയല്‍, ആന്റി- ഇന്‍ഫ്ലമേറ്ററി പദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് അണുബാധ തടയാന്‍ സഹായിക്കുന്നു. സ്വാഭാവികമായും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന ഒരു മികച്ച ആന്റിബയോട്ടിക് ആയ വിറ്റാമിന്‍ സിയും കുരുമുളകില്‍ അടങ്ങിയിട്ടുണ്ട്.

കുരുമുളക് ദഹനത്തെ സഹായിക്കുന്നു. ഇത് ആമാശയത്തില്‍ നിന്ന് പ്രോട്ടീനുകളെ തകര്‍ക്കുന്ന ഹൈഡ്രോക്ലോറിക് ആസിഡ് പുറത്തുവിടുന്നു. ഇത് ദഹനനാളത്തിന്റെ വിവിധ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നു. കുരുമുളകില്‍ ഉയര്‍ന്ന അളവില്‍ ഫൈറ്റോ ന്യൂട്രിയന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് അധിക കൊഴുപ്പ് ഇല്ലാതാക്കാനും സഹായിക്കുന്നു.

Related Articles

Back to top button