KeralaLatest

വൈദ്യുതി പോസ്റ്റുകളില്‍ പരസ്യം പതിക്കുന്നതിനെതിരെ നടപടി

“Manju”

വൈദ്യുതി പോസ്റ്റുകളിലെ എഴുത്തും പരസ്യം പതിക്കുന്നതിനുമെതിരെ നടപടിയെടുക്കാൻ കെഎസ്ഇബി. പര്യസംപതിക്കരുത് എന്ന് മുന്നറിയിപ്പ് നൽകാനാണ് ബോർഡ് തീരുമാനം. ഇത് ലംഘിച്ചാൽ പൊതു മുതല്‍ നശിപ്പിക്കല്‍ വകുപ്പ് ചുമത്തി ക്രിമിനല്‍ കേസും പിഴയും ചുമത്താനാണ് പുതിയ നീക്കം.

വൈദ്യുതി പോസ്റ്റുകളിൽ കൊടി തോരണങ്ങളും ഫ്ലക്സ് ബോർഡുകൾ കെട്ടുന്നതും അറ്റകുറ്റപ്പണിക്ക് എത്തുന്ന ജീവനക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇത് കൂടി ചൂണ്ടിക്കാട്ടിയാണ് കെഎസ്ഇബി നിയമങ്ങള്‍ കര്‍ശനമാക്കാന്‍ ഒരുങ്ങുന്നത്.

വൈദ്യുതി അപകടങ്ങള്‍ അടക്കമുള്ളവ വേഗത്തില്‍ പൊതുജനങ്ങളെ അറിയിക്കുന്നതിനായി തൂണുകളില്‍ മഞ്ഞ നിറത്തിലുള്ള പെയിന്റ് അടിച്ച് നമ്പര്‍ നല്‍കുന്ന പതിവുണ്ട്. ഇത്തരത്തില്‍ നമ്പര്‍ നല്‍കിയ ഭാഗത്താകും പലപ്പോഴും പരസ്യങ്ങള്‍ പതിക്കുക. ഇത് അപകടം ക്ഷണിച്ചു വരുത്തലാണ്. ഈ രീതിക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് പൊലിസിന് കെഎസ്ഇബി പരാതിയും നൽകും.

 

Related Articles

Back to top button