KeralaLatestThrissur

തങ്ങാലൂര്‍ ആശ്രമത്തില്‍ ‘ഉണർവ്വ് 2022’ഏകദിന പഠനക്യാമ്പ് നടന്നു

“Manju”

തങ്ങാലൂര്‍ (തൃശ്ശൂർ): ശാന്തിഗിരി ആശ്രമം തൃശ്ശൂര്‍ ഏരിയയിലെ ശാന്തി മഹിമ, ഗുരു മഹിമ സംഘടനകളുടെ ഉണർവ്വ് 2022 “ഏകദിന പഠനക്യാമ്പ് ആശ്രമം തങ്ങാലൂർ ബ്രാഞ്ചിൽ നടന്നു. പ്രശസ്ത സിനിമ ആർട്ടിസ്റ്റ് പ്രകാശൻ വി ജി ഉദ്ഘാടനം നിർവഹിച്ചുസർവ്വാദരണീയ ജനനി കല്പന ജ്ഞാനതപസ്വിനി അധ്യക്ഷത വഹിച്ച ക്യാമ്പിൽ സർവ്വാദരണീയ ജനനി ആദിത്യ ജ്ഞാനതപസ്വിനി ആമുഖ പ്രഭാഷണവും സമാദരണീയ സ്വാമി മുക്തചിത്തന്‍ ജ്ഞാനതപസ്വി മഹനീയ സാന്നിദ്ധ്യവുമായി. തൃശ്ശൂർ ഏരിയ സീനിയർ മാനേജർ രാജൻ സി എസ്, കെ സുഭാഷിണി എന്നിവർ ആശംസകൾ അർപ്പിച്ച യോഗത്തിന് വൈഷ്ണവദാസ് വി എൽ സ്വാഗതവും കുമാരി നിർമ്മിത കെ എസ് കൃതജ്ഞതയും രേഖപ്പെടുത്തി.

‘ഉണര്‍വ്വ് 2022’ പ്രോഗ്രാമിന് ജനനി കല്പന ജ്ഞാനതപസ്വിനി, ജനനി ആദിത്യ ജ്ഞാനതപസ്വിനി, സ്വാമി മുകതചിത്തൻ ജ്ഞാനതപസ്വി എന്നിവര്‍ തിരിതെളിയ്ക്കുന്നു.

Related Articles

Back to top button