HealthInternationalLatest

കോവിഡ് – ജാഗ്രത വേണം : ഇന്നലെ 227 പേര്‍ക്ക് ; ചികിത്സയിലുള്ളവര്‍ 3424, രണ്ട് മരണം

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ 227 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധ മൂലം നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 3424 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 4.46 കോടിയായി (4,46,77,106) ഉയര്‍ന്നു. മരണസംഖ്യ 5,30,693 ആണ്.വിദേശങ്ങളിലെ കോവിഡ് വ്യാപനം കണക്കിലെടുത്ത് രാജ്യത്തും അതീവ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. കോവിഡ് ബാധിച്ച്‌ രാജ്യത്ത് രണ്ടു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

വിദേശരാജ്യങ്ങളിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ വിമാനത്താവളങ്ങളില്‍ കോവിഡ് പരിശോധന ശക്തമാക്കി. ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, ഹോങ്കോങ്, തായ്‌ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്ക് ആര്‍ടിപിസിആര്‍ ഫലം നിര്‍ബന്ധമാക്കിയിട്ടുണ്ട്.

രാജ്യത്തെ എല്ലാ ജില്ലകളിലും മോക് ഡ്രില്‍ നടത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. കോവിഡ് കേസുകള്‍ വര്‍ധിച്ചാല്‍ ആ സാഹചര്യത്തെ നേരിടുന്നതിന് എല്ലാ സംസ്ഥാനങ്ങളിലേയും ആരോഗ്യ കേന്ദ്രങ്ങളെ സജ്ജമാക്കുമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്

Related Articles

Back to top button