IndiaLatest

കോവിഡ് മാര്‍ഗനിര്‍ദേശവുമായി എയര്‍ ഇന്ത്യ

“Manju”

ന്യൂഡല്‍ഹി: കോവിഡ് മാര്‍ഗനിര്‍ദേശവുമായി എയര്‍ ഇന്ത്യ. യുഎഇയില്‍നിന്നും ഇന്ത്യയിലേക്ക് വരുന്നവര്‍ വാക്സിന്‍ സ്വീകരിച്ചെന്ന് ഉറപ്പുവരുത്തണമെന്ന് നിര്‍ദ്ദേശം നല്‍കി. യാത്രാസമയത്ത് മാസ്ക് ധരിക്കുന്നതിനൊപ്പം സാമൂഹ്യ അകലവും പാലിക്കണം. നാട്ടിലെത്തിയശേഷം കോവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ അടുത്ത ആരോഗ്യകേന്ദ്രത്തില്‍ റിപ്പോ‍ര്‍ട്ട് ചെയ്യണമെന്നും എയര്‍ ഇന്ത്യ വാ‍ര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

പന്ത്രണ്ട് വയസിന് താഴെയുള്ള കുട്ടികളെ പോസ്റ്റ് എറൈവല്‍ റാന്‍ഡം പരിശോധനയ്ക്ക് വിധേയരാക്കില്ലെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

Related Articles

Back to top button