InternationalLatestSports

ക്രിക്കറ്റ് താരം ഋഷഭ് പന്ത് അപകടനില തരണം ചെയ്തു

“Manju”

ന്യൂഡല്‍ഹി: അപകടത്തില്‍ പരിക്കേറ്റ ക്രിക്കറ്റ് താരം ഋഷഭ് പന്ത് അപകടനില തരണം ചെയ്തു. ഋഷഭ് പന്ത് അപകടനില തരണം ചെയ്തുവെന്നും അദ്ദേഹത്തിനായി പ്രാര്‍ത്ഥിക്കുന്നതായും വിവിഎസ് ലക്ഷമണ്‍ ട്വീറ്റ് ചെയ്തു.

ഇന്ന് രാവിലെ 5.30നാണ് അപകടം ഉണ്ടായത്. ഡല്‍ഹിയില്‍ നിന്ന് ഉത്തരാഖണ്ഡിലേയ്ക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. താരം സഞ്ചരിച്ച മെഴ്‌സിഡസ് ബെന്‍സ് കാര്‍ ഡിവെെഡറില്‍ ഇടിക്കുകയായിരുന്നു. ഉറങ്ങിപോയതാണ് അപകട കാരണമെന്നാണ് റിപ്പോര്‍ട്ട്. അപകടത്തെ തുടര്‍ന്ന് കാര്‍ പൂര്‍ണമായും കത്തി നശിച്ചു.

ഹമ്മദ്‌പൂര്‍ ത്സാലിന് സമീപം റൂര്‍ക്കിലെ ന‌ര്‍സന്‍ അതിര്‍ത്തിയില്‍ വച്ചാണ് കാര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍പ്പെടുമ്ബോള്‍ ഋഷഭ് പന്ത് കാറില്‍ ഒറ്റയ്ക്കായിരുന്നു. കാറിന്റെ ഗ്ലാസ് തല്ലിപ്പെട്ടിച്ചാണ് താരം പുറത്തെത്തിയത്. അദ്ദേഹത്തിന്റെ നെറ്റിയിലും കാലിലും പരിക്കേറ്റിട്ടുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്.

https://twitter.com/i/status/1608699436091453440

Related Articles

Back to top button