KeralaKozhikodeLatest

കക്കോടി ആശ്രമത്തില്‍ ‘സുകൃതം 2023’ ഗുരുമഹിമ ഏകദിന ക്യാമ്പ് നടന്നു

കോഴിക്കോട് (സിറ്റി), കൊയിലാണ്ടി ഏരിയകള്‍ സംയുക്തമായിട്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്

“Manju”
കക്കോടി ആശ്രമത്തില്‍ നടന്ന ഗുരുമഹിമ ഏകദിന ക്യാമ്പില്‍ പങ്കെടുത്തവര്‍ സ്വാമിയ്ക്കൊപ്പം.

കോഴിക്കോട് : ശാന്തിഗിരി ഗുരുമഹിമ കോഴിക്കോട് (സിറ്റി), കൊയിലാണ്ടി ഏരിയയിലെ പ്രവർത്തകർ സംയുക്തമായി സുകൃതം 2023 ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. ശാന്തിഗിരി ആശ്രമം കക്കോടി ബ്രാഞ്ചിൽ രാവിലെ 5 മണിക്ക് ഹാരം സമർപ്പിച്ചുകൊണ്ട് ക്യാമ്പ് ആരംഭിച്ചു. 9:00 മണിക്ക് സമാദരണീയ സ്വാമി വന്ദനരൂപൻ ജ്ഞാന തപസ്വി ക്യാമ്പ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. കുമാരി ഗുരുപ്രിയ ആർ. എസ്സ് സ്വാഗതം ആശംസിച്ച ചടങ്ങിൽ ആശ്രമം അഡ്വൈസറി കമ്മിറ്റി അഡ്വൈസര്‍ (ഓപ്പറേഷൻസ്) രാധാകൃഷ്ണൻ. എം, ശാന്തിഗിരി മാതൃമണ്ഡലം കോഴിക്കോട് ഏരിയ (സിറ്റി) കണ്‍വീനര്‍ ഷീബ സുരേഷ്ബാബു എന്നിവർ ആശംസകളര്‍പ്പിച്ചു. കുമാരി വിനയധന്യ കൃതജ്ഞത രേഖപ്പെടുത്തി.

ക്യാമ്പില്‍ ഗുരുവിന്റെ ജനനം എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ഇന്ററാക്ഷൻ സെഷൻ, ക്വിസ് മത്സരം എന്നിവ നടന്നു. ഉച്ചയ്ക്ക് 12.30 ന് ആദരണീയ സ്വാമി വന്ദനരൂപൻ ജ്ഞാന തപസ്വിയുടെ നേതൃത്വത്തിൽ സത്സംഗം നടന്നു. ഉച്ചഭക്ഷണത്തിനു ശേഷം ആശ്രമം ക്ലീനിംഗ് കർമ്മം, ക്യാമ്പ് അവലോകനം എന്നിവയോടെ ക്യാമ്പ് സമാപിച്ചു.

Related Articles

Back to top button