IndiaLatest

പുതിയ പാമ്പന്‍ പാല നിര്‍മ്മാണം മാര്‍ച്ചില്‍ പൂര്‍ത്തിയാവും

“Manju”

രാമേശ്വരം : പാമ്പന്‍ ദ്വീപിനെയും രാമേശ്വരത്തെയും വന്‍കരയുമായി ബന്ധിപ്പിക്കുന്ന പുതിയ പാലത്തിന്റെ നിര്‍മ്മാണം മാര്‍ച്ച്‌ അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് ദക്ഷിണ റെയില്‍വേ. അപകട മുന്നറിയിപ്പിനെ തുടര്‍ന്ന് ഡിസംബര്‍ 23 മുതല്‍ പഴയ പാലത്തിലെ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.

പുതിയ പാലത്തിന്റെ 84 ശതമാനം പണികളും പൂര്‍ത്തിയായതായി ദക്ഷിണ റെയില്‍വേ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പാലത്തിനായുള്ള എല്ലാ തൂണുകളും കടലിടുക്കില്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവയ്ക്ക് മുകളില്‍, 99 സ്പാനുകളും ഒരു നാവിഗേഷണല്‍ സ്പാനും ഉണ്ടാകും. കപ്പല്‍ എത്തുമ്പോള്‍ 72.5 മീറ്റര്‍ നീളമുള്ള നാവിഗേഷനല്‍ സ്പാന്‍ കുത്തനെ ഉയരും. കപ്പലുകള്‍ക്ക് വഴിയൊരുക്കാന്‍ പാലത്തിന്റെ ഒരു ഭാഗം ലംബമായി ഉയരുന്നതിനാല്‍ ഇതിനെ ‘വെര്‍ട്ടിക്കല്‍ ലിഫ്റ്റിംഗ്’ ബ്രിഡ്ജ് എന്ന് വിളിക്കുന്നു.

വെര്‍ട്ടിക്കല്‍ ലിഫ്റ്റിംഗ് സംവിധാനത്തില്‍ നിര്‍മ്മിക്കുന്ന ഇന്ത്യയിലെ ആദ്യ റെയില്‍വേ പാലമാണിത്. തല്‍ക്കാലം പാലത്തില്‍ ഒരു പാതയാണ് സ്ഥാപിക്കുകയെങ്കിലും ഇരട്ട പാതയുടെ വീതിയുണ്ട്. വൈദ്യുതീകരണത്തിനുള്ള സാധ്യത കണക്കിലെടുത്താണ് പാലം നിര്‍മ്മിക്കുന്നത്. പുതിയ പാലത്തിന് പഴയ പാലത്തേക്കാള്‍ മൂന്ന് മീറ്റര്‍ ഉയരമുണ്ടാകും. നാവിഗേഷനല്‍ സ്പാന്‍ 17 മീറ്റര്‍ ഉയരും.

Related Articles

Back to top button