KeralaLatest

മാതൃകയായി ഇതരസംസ്​ഥാന തൊഴിലാളി

“Manju”

റാന്നി: വഴിയില്‍ നിന്നും കളഞ്ഞു കിട്ടിയ സ്വര്‍ണ മോതിരം ജോലി ചെയ്യുന്ന വീട്ടുകാരുടെ സഹായത്തോടെ പൊലീസില്‍ ഏല്‍പിച്ച്‌​ ഇതരസംസ്​ഥാന തൊഴിലാളി മാതൃകയായി. അങ്ങാടി – ചെട്ടിമുക്ക് കൊച്ചുപുരയില്‍ റോയ് ഉമ്മന്‍റെ വീട്ടിലെ ജോലിക്കാരന്‍ ഒഡീഷ സ്വദേശി വിശ്വംഭറി(51)നാണ് സ്വര്‍ണ മോതിരം കിട്ടിയത്. റാന്നി- വലിയകാവ് റോഡില്‍ പൂഴിക്കുന്ന് വെയിറ്റിംഗ് ഷെഡിനു സമീപത്തു റോഡില്‍ നിന്നുമാണ് മോതിരം കിട്ടിയത്. ഇയാള്‍ ഈ വിവരം ജോലി ചെയ്യുന്ന വീട്ടിലെത്തി റോയ് ഉമ്മന്‍റെ ഭാര്യ എസ്.സി ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപിക അനിത എബ്രഹാമിനോടും പറയുകയും മോതിരം ഏല്‍പിക്കുകയും ചെയ്തു.

Related Articles

Back to top button