KeralaKozhikodeLatest

ഒരു വയസുകാരി ഉൾപ്പടെ കോഴിക്കോട് ജില്ലയില്‍ ഇന്ന് 10 പേര്‍ക്ക് കൂടി കോവിഡ്

“Manju”

വി.എം.സുരേഷ് കുമാർ

വടകര : കോഴിക്കോട് ജില്ലയില്‍ ഇന്ന് കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തായും നാല് ഇതര ജില്ലക്കാര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ രോഗമുക്തി നേടിയതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പോസിറ്റീവായവരില്‍ അഞ്ച് പേര്‍ വിദേശത്ത് നിന്ന് വന്നവരും (യു.എ.ഇ-3, സൗദി-1, റഷ്യ-1) നാല് പേര്‍ ചെന്നൈയില്‍ നിന്ന വന്നവരുമാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ആറ് പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും മൂന്ന് പേര്‍ ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും ഒരാള്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിലും ചികിത്സയിലാണ്.

ഇന്ന് പോസിറ്റീവ് ആയവര്‍:

1. ഏറാമല സ്വദേശിനി (28 വയസ്സ്) – മെയ് 27 ന് ചെന്നൈയില്‍ നിന്നു കാര്‍ മാര്‍ഗ്ഗം വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

2. ഏറാമല സ്വദേശിനി (ഒരു വയസ്സ്) – മെയ് 27 ന് ചെന്നൈയില്‍ നിന്നു കാര്‍ മാര്‍ഗ്ഗം വീട്ടീലെത്തി നിരീക്ഷണത്തിലായിരുന്നു. മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലാണ്.

3. ചേളന്നൂര്‍ സ്വദേശി (56). അബുദാബി- കരിപ്പൂര്‍ ഐ.എക്സ്.1348 20 ബി വിമാനത്തിലെത്തി മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലായിരുന്നു. ലക്ഷണങ്ങളെ തുടര്‍ന്ന് ജൂണ്‍ 7 ന് സ്രവ പരിശോധ നടത്തി പോസിറ്റീവായി. മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലാണ്.

4. പുതുപ്പാടി സ്വദേശി (44). ജൂണ്‍ 6 ന് റിയാദ് – കരിപ്പൂര്‍ വിമാനത്തില്‍ എത്തി മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലായിരുന്നു. പോസിറ്റീവായി ഇപ്പോള്‍ അവിടെ ചികിത്സയിലാണ്.

5. ചേളന്നൂര്‍ സ്വദേശിനി (22). ജൂണ്‍ ഒന്നിന് റഷ്യ-കണ്ണൂര്‍ എ. 1946 18 ഇ വിമാനത്തില്‍ കണ്ണൂരിലെത്തി. തുടര്‍ന്ന് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലേക്ക് മാറ്റി. സ്രവ പരിശോധനയില്‍ പോസിറ്റീവായി ചികിത്സയിലാണ്.

6. കൊടുവള്ളി സ്വദേശി (16). രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കത്തിലായതിനെ തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ ഒന്നിന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സയിലാണ്.

7. അത്തോളി സ്വദേശി (35). ജൂണ്‍ 2 ന് ദുബായ്- കൊച്ചി ഐ.എക്സ്.1434 10 ബി വിമാനത്തില്‍ കൊച്ചിയില്‍ എത്തിച്ചേരുകയും രോഗലക്ഷണങ്ങളെ തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. സ്രവപരിശോധയില്‍ പോസിറ്റീവ് ആയതിനെ തുടര്‍ന്ന് അവിടെ ചികിത്സയിലാണ്.

8. ഒളവണ്ണ സ്വദേശി (47). ജൂണ്‍ 4 ന് ബസ് മാര്‍ഗ്ഗം ചെന്നൈയില്‍ നിന്ന് കോഴിക്കോട് എത്തി. ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസില്‍ നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ പോസിറ്റീവായി. അവിടെ ചികിത്സയിലാണ്.

9. കുന്നുമ്മല്‍ സ്വദേശി (58) ജൂണ്‍ 4 ന് ചെന്നൈയില്‍ നിന്നും വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് ജൂണ്‍ 8ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സ്രവ പരിശോധനയില്‍ പോസിറ്റീവ് ആയതിനെ തുടര്‍ന്ന് അവിടെ ചികില്‍സയിലാണ്.

10. നരിപ്പറ്റ സ്വദേശി (26). ജൂണ്‍ ഒന്നിന് ദുബായ്- കരിപ്പൂര്‍ ഐ.എക്സ്. 1344 വിമാനത്തില്‍ എത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. നാദാപുരം ആശുപത്രിയില്‍ സ്രവ പരിശോധന നടത്തുകയും പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റുകയും ചെയ്തു.

രോഗമുക്തി നേടിയവര്‍

കോഴിക്കോട് ജില്ലയില്‍ ഇന്ന് ഏഴ് പേരാണ് രോഗമുക്തി നേടിയത്. കോവിഡ് പോസിറ്റീവായി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന 29 വയസ്സുള്ള കുന്നമംഗലം സ്വദേശി, 38 വയസ്സുള്ള നാദാപുരം സ്വദേശി, 34 വയസ്സുള്ള കണ്ണൂര്‍ സ്വദേശി, 55 വയസ്സുള്ള കാസര്‍ഗോഡ് സ്വദേശി, 59 വയസ്സുള്ള കാസര്‍ഗോഡ് സ്വദേശി, 24 വയസ്സുള്ള വയനാട് സ്വദേശിനി, കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസില്‍ ചികിത്സയിലായിരുന്ന 26 വയസ്സുള്ള കുറ്റ്യാടി സ്വദേശി എന്നിവരാണ് ഇന്ന് രോഗമുക്തി നേടിയത്.

ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ എണ്ണം 132 ഉം രോഗമുക്തി നേടിയവര്‍ 50 ഉം ആയി. ഒരാള്‍ ചികിത്സക്കിടെ മരിച്ചു. ഇപ്പോള്‍ 81 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലുണ്ട്. ഇതില്‍ 21 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 54 പേര്‍ ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും മൂന്ന് പേര്‍ കണ്ണൂരിലും ഒരു എയര്‍ഇന്ത്യാ ജീവനക്കാരി മഞ്ചേരി മെഡിക്കല്‍ കോളേജിലും ഒരാള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും ഒരാള്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിലും ചികിത്സയിലാണ്.

കൂടാതെ ഒരു മലപ്പുറം സ്വദേശിയും ഒരു വയനാട് സ്വദേശിയും, ഒരു കണ്ണൂര്‍ സ്വദേശിയും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസില്‍ ചികിത്സയിലുണ്ട്.

 

Related Articles

Back to top button