KeralaLatest

മാവേലിസ്റ്റോറുകളെ പ്രാദേശിക വിപണന കേന്ദ്രങ്ങളാക്കിമാറ്റും

“Manju”

എറണാകുളം: പ്രാദേശികതലത്തില്‍ ഉത്പാദിപ്പിക്കുന്ന വിഭവങ്ങളെ വിറ്റഴിക്കാനുള്ള വിപണിയാക്കി മാവേലിസ്റ്റോറുകളെ മാറ്റുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍. നവകേരളം തദ്ദേശകം 2022 “പരിപാടിയില്‍ തദ്ദേശ സ്വയംഭരണ അധ്യക്ഷന്‍മാരുടെ അഭിപ്രായങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു മന്ത്രി.

ഇതുവഴി പ്രാദേശിക സംരംഭങ്ങള്‍ക്ക് കൂടുതല്‍ വിപണന സാധ്യത വഴിതുറക്കും. നിര്‍ത്തലാക്കിയ മാവേലി സ്റ്റോറുകള്‍ തുറക്കാനുള്ള നടപടികള്‍ സ്വീകരിക്കും. നടത്തിപ്പിനാവശ്യമായ വാടക തുക അതാത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ വഹിക്കണം. മാവേലി സ്റ്റോറുകളുടെ സുഗമമായ നടത്തിപ്പിന് തദ്ദേശഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍മാരെ ഉള്‍പ്പെടുത്തി കൊണ്ട് മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

ലൈഫ് ഭവനപദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഗുണഭോക്താക്കള്‍ക്ക് ഭവനം നിര്‍മ്മിക്കുന്നതിനുള്ള തുക അവരുടെ പേര് ഉള്‍പ്പെട്ടിട്ടുള്ള തദ്ദേശസ്ഥാപനങ്ങള്‍ തന്നെ വഹിക്കണം. തദ്ദേശ സ്ഥാപനങ്ങള്‍ തരിശുനില കൃഷിക്ക് പ്രാധാന്യം നല്‍കണം. ഭൂവുടമകള്‍ തന്നെ കൃഷി ചെയ്യാന്‍ താല്പര്യം പ്രകടിപ്പിച്ചാല്‍ അവരുമായി സഹകരിച്ച്‌ കൃഷിചെയ്യാം. ഭൂമി തരിശിടാന്‍ പാടില്ല എന്നതു മാത്രമാണ് സര്‍ക്കാരിന്റെ നിലപാടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

 

Related Articles

Back to top button