IndiaLatest

ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയിലെ ആദ്യ വനിതാ ഓഫീസറായി ശിവ ചൗഹാന്‍

“Manju”

ഡല്‍ഹി: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിന്‍ പര്‍വ്വത നിരയില്‍ അതിര്‍ത്തി കാക്കാന്‍ ആദ്യമായി ഒരു വനിതാ ഓഫീസര്‍. സിയാച്ചിനിലെ കുമാര്‍ പോസ്റ്റിലാണ് ആദ്യമായി ഒരു വനിതാ ഓഫീസറെ നിയോഗിച്ചത്. ഫയര്‍ ആന്‍ഡ് ഫ്യൂറി കോര്‍പ്‌സ് ഓഫീസര്‍ ക്യാപ്റ്റന്‍ ശിവ ചൗഹാന്‍ ആണ് സിയാച്ചിനില്‍ സുരക്ഷയ്‌ക്കായി നിയോഗിക്കപ്പെട്ട ആ ധീര വനിത.

ഫയര്‍ ആന്‍ഡ് ഫ്യൂറി സംഘത്തിന്റെ ക്യാപ്റ്റന്‍ ശിവ ചൗഹാന്‍ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന യുദ്ധഭൂമിയിലെ കുമാര്‍ പോസ്റ്റില്‍ പ്രവര്‍ത്തനത്തിനായി വിന്യസിക്കപ്പെട്ട ആദ്യത്തെ വനിതാ ഓഫീസറായി’ എന്ന് ഇന്ത്യന്‍ ആര്‍മിയുടെ ഫയര്‍ ആന്‍ഡ് ഫ്യൂറി കോര്‍പ്സിന്റെ ഔദ്യോഗിക അക്കൗണ്ട് ട്വീറ്റ് ചെയ്തു. ‘ബ്രേക്കിംഗ് ദി ഗ്ലാസ് സീലിംഗ്’ എന്ന് ശിവയുടെ നേട്ടത്തെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള കുറിപ്പും ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

കഠിനമായ പരിശീലനത്തിന് ശേഷമാണ് കുമാര്‍ പോസ്റ്റില്‍ ശിവ ചൗഹാന്‍ നിയോഗിക്കപ്പെടുന്നത്. കശ്മീരിലെ തന്നെ ഏറ്റവും തണുത്തുറഞ്ഞ പ്രദേശമാണ് സിയാച്ചിന്‍. ശത്രു സൈന്യത്തിന്റെ ആക്രമണത്തോടും കൊടു തണുപ്പിനോടും മല്ലിടുന്നവരാണ് സിയാച്ചിനിലെ സൈനികര്‍. ഓക്സിജന്‍ വളരെ കുറഞ്ഞ പ്രദേശമാണിത്. 1984 മുതല്‍ ഇന്ത്യയും പാകിസ്താനും യുദ്ധം ചെയ്ത സ്ഥലങ്ങളില്‍ വച്ച്‌ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയാണ് സിയാച്ചിന്‍ ഹിമാനികള്‍. 15,632 അടി ഉയരത്തിലാണ് സിയാച്ചിനിലെ കുമാര്‍ പോസ്റ്റ് സ്ഥിതി ചെയ്യുന്നത്

Related Articles

Back to top button