KeralaLatestThiruvananthapuram

മൃതദേഹം മാറി നല്‍കിയ സംഭവം; മോര്‍ച്ചറി ജീവനക്കാരന്റെ വീഴ്ച

“Manju”

സിന്ധുമോള്‍ . ആര്‍

തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ മൃതദേഹം മാറി നല്‍കിയ സംഭവത്തില്‍ മോര്‍ച്ചറി ജീവനക്കാരന്റെ വീഴ്ച്ചയാണെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. മൃതദേഹം വിട്ടു നല്‍കുന്നതിലെ നടപടി ക്രമം പാലിച്ചിട്ടില്ല. ടാഗ് പരിശോധിയ്ക്കാതെ മൃതദേഹം വിട്ടു നല്‍കിയത് വീഴ്ച്ചയാണ്. മോര്‍ച്ചറി ജീവനക്കാരനെതിരെ നടപടിയ്ക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇത് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് ആര്‍എംഒ ഡോ.മോഹന്‍ റോയി പ്രിന്‍സിപ്പലിന് സമര്‍പ്പിച്ചിട്ടുണ്ട്.
കൊവിഡ് ബാധിച്ച്‌ മരിച്ച അജ്ഞാതന്റെ മൃതദേഹമാണ് വെണ്ണിയൂര്‍ സ്വദേശിയുടെ ബന്ധുക്കള്‍ക്ക് ലഭിച്ചത്. അജ്ഞാതനെ മരിച്ച നിലയില്‍ കണ്ടെത്തുകയും പിന്നീട് കൊവിഡ് സ്ഥിരീകരിക്കുകയുമായിരുന്നു. വീട്ടിലെത്തിച്ച്‌ സംസ്‌കാരത്തിന് തൊട്ടു മുന്‍പാണ് മൃതദേഹം മാറിപ്പോയതായി വെണ്ണിയൂര്‍ സ്വദേശിയുടെ ബന്ധുക്കള്‍ക്ക് മനസിലായത്. തുടര്‍ന്ന് ആശുപത്രി അധികൃതരെ വിവരം അറിയിക്കുകയാണ് ഉണ്ടായത്.

Related Articles

Back to top button