KeralaLatest

ശാന്തിഗിരി വിദ്യാഭവനില്‍ മെറിറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

“Manju”

ശാന്തിഗിരി : പോത്തൻകോട് ശാന്തിഗിരി വിദ്യാഭവനില്‍ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളില്‍ നിന്നും പാസ്സായ വിദ്യാര്‍ത്ഥികള്‍ക്കുള്ള മെറിറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. പാങ്ങോട് ഇന്ത്യൻ ആർമി മിലിട്ടറി സ്റ്റേഷൻ  ലഫ്. കേണല്‍ ജോര്‍ജ് കുട്ടി ആണ് മെറിറ്റ് സര്‍ട്ടഫിക്കറ്റ് വിതരണം ചെയ്തത്. ചടങ്ങില്‍ മാണിക്കല്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ആര്‍. സഹീറത്ത് ബീവി, ശാന്തിഗിരി ഹെല്‍ത്ത്കെയര്‍ & റിസര്‍ച്ച് ഓര്‍ഗനൈസേഷൻ ഇന്‍ചാര്‍ജ് സ്വാമി ഗുരുസവിധ് ജ്ഞാനതപസ്വി, സ്കൂള്‍ പ്രിന്‍സിപ്പല്‍ ജനനി കൃപ ജ്ഞാനതപസ്വിനി, വൈസ് പ്രിന്‍സിപ്പല്‍ ശ്രീജിത് എസ്.വി., പി.റ്റി.എ. പ്രസിഡന്റ് രാജീവ് എന്നിവര്‍ സംബന്ധിച്ചു.

Related Articles

Back to top button