IndiaLatest

ഹോണ്ട സിറ്റി കാറിനെ ‘പോര്‍ഷെ 356’ സ്പീഡസ്റ്ററാക്കി മാറ്റി യുവാവ് !

“Manju”

കോടികള്‍ വില വരുന്ന കാറുകളാണ് പോര്‍ഷെ പുറത്തിറക്കുന്നത്. പോര്‍ഷെയുടെ ആദ്യ മോഡലാണ് 356 സ്പീഡസ്റ്റര്‍. ഒരു ഹോണ്ട സിറ്റി കാറിനെ പോര്‍ഷെ 356 സ്പീഡസ്റ്ററാക്കി മാറ്റിയിരിക്കുകയാണ് ഗോവയില്‍നിന്നുള്ള ഒരു യുവാവ്. സ്വന്തം വീട്ടില്‍വെച്ച്‌ തന്നെയാണ് ഈ മേക്കോവര്‍ നടത്തിയത്.

ടോക്കിംഗ് കാര്‍സ് എന്ന യൂട്യൂബ് ചാനലാണ് ഈ കാറിന്റെ വീഡിയോ പുറത്തുവിട്ടത്. ഏറെകാലത്തെ ഗവേഷണത്തിന് ശേഷമാണ് ഹോണ്ട സിറ്റി കാര്‍, പോര്‍ഷെയാക്കി മാറ്റാനായതെന്ന് യുവാവ് പറയുന്നു. വീട്ടില്‍ തന്നെയാണ് മുഴുവന്‍ അസംബിള്‍ ജോലികളും പൂര്‍ത്തിയാക്കിയത്.

വീഡിയോയില്‍, വൈറല്‍ കാറിന്റെ ഉടമ, അതേക്കുറിച്ച്‌ വിശദമായി സംസാരിക്കുകയും, ഓടിച്ചു കാണിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ പൂര്‍ണമായും പോര്‍ഷെ 356 സ്പീഡസ്റ്ററിന്റേത് പോലെയല്ല മേക്കോവര്‍. യഥാര്‍ത്ഥ പോര്‍ഷെ 356 സ്പീഡ്സ്റ്ററിന് പിന്‍ഭാഗത്താണ് എഞ്ചിന്‍. എന്നാല്‍, ഹോണ്ട സിറ്റി ടൈപ്പ് 2 ഓട്ടോമാറ്റിക് സെഡാന് മുന്‍ഭാഗത്താണ് എഞ്ചിനുള്ളത്. ഇതൊഴിച്ചാല്‍ ഏറെക്കുറെ സമാനമായ രീതിയില്‍ തന്നെയാണ് പോര്‍ഷെ 356 സ്പീഡസ്റ്ററായുള്ള കാറിന്റെ മേക്കോവര്‍.

 

Related Articles

Back to top button