IndiaKeralaLatest

എല്ലാത്തിനേയും കണ്ണടച്ച്‌ എതിര്‍ക്കാറില്ല -ഒ. രാജഗോപാല്‍

“Manju”

തി​രു​വ​ന​ന്ത​പു​രം: പി​ണ​റാ​യിയെ താന്‍ പ്രശംസിച്ചതിനെ ന്യാ​യീ​ക​രി​ച്ച്‌ മു​തി​ര്‍​ന്ന ബി​.ജെ.​പി നേ​താ​വും നേ​മം എം.​എ​ല്‍.എ​യു​മാ​യ ഒ. ​രാ​ജ​ഗോ​പാ​ല്‍. എന്തിനെയും ക​ണ്ണ​ട​ച്ച്‌ എ​തി​ര്‍​ക്കു​ന്ന​ത് ത​ന്‍റെ രീ​തി​യ​ല്ലെന്നും സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. പി​ണ​റാ​യി ചെ​യ്ത ന​ല്ല കാ​ര്യ​ങ്ങ​ളെ അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബി.​ജെ​.പി ശോ​ഭ സു​രേ​ന്ദ്ര​നെ മ​ത്സ​രി​പ്പി​ക്ക​ണം. ക​ഴി​വ് തെ​ളി​യി​ച്ച​വ​ര്‍​ക്ക് അ​വ​സ​രം ന​ല്‍​കു​ക​യാ​ണ് വേ​ണ്ട​തെന്നും ഒ. രാജഗോപാല്‍ പറഞ്ഞു. നേമത്ത് മത്സരിക്കാതിരിക്കുന്നത് സ്വന്തം തീരുമാനപ്രകാരമാണ്. പാ​ര്‍​ട്ടി​യു​ടെ പേ​രും ചി​ഹ്ന​വും ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു ത​ന്‍റെ ല​ക്ഷ്യ​ം. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി. ​ശി​വ​ന്‍​കു​ട്ടി​യെ തോ​ല്‍​പ്പി​ച്ച​തി​ന്‍റെ അ​മ​ര്‍​ഷം അ​ദ്ദേ​ഹ​ത്തി​ന് ഇ​പ്പോ​ഴു​മു​ണ്ട്. ഇ​തി​നാ​ലാ​ണ് ത​നി​ക്കെ​തി​രേ ആ​രോ​പ​ണ​ങ്ങ​ള്‍ ശി​വ​ന്‍​കു​ട്ടി ഉ​ന്ന​യി​ക്കു​ന്ന​തെ​ന്നും രാ​ജ​ഗോ​പാ​ല്‍ പ​റ​ഞ്ഞു.

നേ​മ​ത്തെ ബി.​ജെ.​പി സ്ഥാ​നാ​ര്‍​ഥി കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍ ത​ന്‍റെ പി​ന്‍​ഗാ​മി​യാ​ണെ​ന്ന് പ​റ​യാ​ന്‍ ക​ഴി​യി​ല്ല. കു​മ്മ​ന​ത്തി​ന് പാ​ര്‍​ട്ടി​ക്ക് പു​റ​ത്തു​ള്ള വോ​ട്ടു​ക​ള്‍ സ​മാ​ഹ​രി​ക്കാ​നാ​കു​മോ എ​ന്ന​റി​യി​ല്ല. എ​ന്നാ​ല്‍ അ​ദ്ദേ​ഹം ജ​ന​പി​ന്തു​ണ​യു​ള്ള നേ​താ​വാ​ണെ​ന്നും ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ ഒ. രാ​ജ​ഗോ​പാ​ല്‍ പ​റ​ഞ്ഞു.

Related Articles

Back to top button