KeralaLatest

ഗാനരചയിതാവ് ബീയാര്‍ പ്രസാദ് അന്തരിച്ചു

“Manju”

ഗാനരചയിതാവ് ബീയാര്‍ പ്രസാദ് (62) അന്തരിച്ചു. കവി, നാടകകൃത്ത്, പ്രഭാഷകന്‍, ടി.വി. അവതാരകന്‍ എന്നീ നിലകളിലും ശ്രദ്ധേയന്‍. ആലപ്പുഴ മങ്കൊമ്പ് സ്വദേശിയാണ്. മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ചങ്ങനാശ്ശേരിയിലായിരുന്നു അന്ത്യം. നിരവധി സിനിമകള്‍ക്ക് ഗാനരചന നിര്‍വഹിച്ചു.

1993-ല്‍ കുട്ടികള്‍ക്കായുള്ള ചിത്രത്തിന്റെ തിരക്കഥയെഴുതിയാണ് കവിയും നാടക സംവിധാനകനുമായിരുന്ന പ്രസാദ് സിനിമയില്‍ എത്തുന്നത്. 2003-ല്‍ ‘കിളിച്ചുണ്ടന്‍ മാമ്പഴം’ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ ഗാനരചയിതാവെന്ന നിലയില്‍ ശ്രദ്ധേയനായി.

ഒന്നാംകിളി രണ്ടാംകിളി…’, ”കേരനിരകളാടും ഒരുഹരിത ചാരുതീരം…’, ”മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി..” എന്നിങ്ങനെ മലയാളികളുടെ മനസില്‍ എന്നും നിറഞ്ഞ നില്‍ക്കുന്ന മനോഹര ഗാനങ്ങള്‍ അദ്ദേഹം രചിച്ചതാണ്.

അഭിനേതാവ് എന്ന നിലയിലും സിനിമയില്‍ മുഖം കാണിച്ചിട്ടുണ്ട്. എം ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ജി ആര്‍ കണ്ണന്‍ സംവിധാനം ചെയ്ത തീര്‍ഥാടത്തില്‍ നാരായണന്‍ എന്ന കഥാപാത്രത്തെയാണ് ബീയാര്‍ പ്രസാദ് അവതരിപ്പിച്ചത്. . ഭാര്യ: സനിത പ്രസാദ്.

Related Articles

Back to top button