IndiaLatest

ശാസ്ത്രസമൂഹം രാജ്യത്തെ സ്വയം പര്യാപ്തമാക്കണം

“Manju”

മുംബയ് : ഇന്ത്യയെ സ്വയം പര്യാപ്തമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ശാസ്ത്ര സമൂഹം ശ്രമിക്കണമെന്ന് പ്രധാനമന്ത്രി മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ നടന്ന ദേശീയ ശാസ്ത്ര കോണ്‍ഗ്രസിന്റെ 108ാം സമ്മേളനം ഉദ്ഘാടനം ചെയ്തതിനു ശേഷം പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് മോദി സമ്മേളനത്തില്‍ പങ്കെടുത്തത്.

രാജ്യത്ത് വര്‍ദ്ധിക്കുന്ന ഊര്‍ജ്ജ ആവശ്യങ്ങള്‍ കണക്കിലെടുത്ത് നൂതനാശയങ്ങള്‍ രൂപപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി, മുഖ്യമന്ത്രി എക്നാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, ഡോ. ജിതേന്ദ്ര സിങ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button