KeralaLatest

ദൂരദര്‍ശന്‍, ആകാശവാണി നവീകരണത്തിന് 2,539 കോടി

“Manju”

ആകാശവാണിയുടെയും ദൂരദര്‍ശന്റെയും അടിസ്ഥാന സൗകര്യ വികസനത്തിനായി 2,539.61 കോടി രൂപയുടെ ബ്രോഡ്കാസ്റ്റിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്ക് ഡെവലപ്‌മെന്റ് പദ്ധതിക്ക് സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള കേന്ദ്ര മന്ത്രിസഭാസമിതി അംഗീകാരം.

പദ്ധതിക്കു കീഴില്‍ രാജ്യത്തെ ജനസംഖ്യയുടെ 80 ശതമാനത്തെ ഉള്‍ക്കൊള്ളിച്ച്‌ ആകാശവാണിയുടെ എഫ്.എം കവറേജ് വര്‍ദ്ധിപ്പിക്കും. എട്ട് ലക്ഷം ഡി.ഡി സൗജന്യ ഡിഷ് ഡി.ടി.എച്ച്‌ സെറ്റ് ടോപ്പ് ബോക്സുകള്‍, വിദൂര, ആദിവാസി, ഇടതുതീവ്രവാദ ബാധിത മേഖലകളിലും അതിര്‍ത്തി പ്രദേശങ്ങളിലും, തിരഞ്ഞെടുത്ത ജില്ലകളിലും വിതരണം ചെയ്യും. മൂന്നു വര്‍ഷത്തിനുള്ളില്‍ പദ്ധതിക്കു കീഴില്‍ ദൂരദര്‍ശന്റെ അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിക്കും. ഉയര്‍ന്ന നിലവാരമുള്ള ഉള്ളടക്കം ഉറപ്പാക്കും. കൂടുതല്‍ ചാനലുകള്‍ ഉള്‍ക്കൊള്ളുന്നതിന് ഡി.ടി.എച്ച്‌ പ്ലാറ്റ്‌ഫോമിന്റെ ശേഷി ഉയര്‍ത്തും. വാര്‍ത്താശേഖരണത്തിനായി ഒ.ബി വാനുകള്‍ വാങ്ങും. ദൂരദര്‍ശന്‍, ആകാശവാണി സ്റ്റുഡിയോകളുടെ ഡിജിറ്റല്‍ നവീകരണം ഹൈ ഡെഫിനിഷന്‍ തുടങ്ങിയവയും പദ്ധതിയുടെ ഭാഗമാണ്. ടി.വി / റേഡിയോ പരിപാടികളുടെ നിര്‍മ്മാണം, പ്രക്ഷേപണം, അനുബന്ധ സേവനങ്ങള്‍ എന്നിവയുള്‍പ്പെടെ പരോക്ഷ തൊഴില്‍ സാദ്ധ്യതയും ഉറപ്പാക്കും. പദ്ധതി ഡി.ഡി ഫ്രീ ഡിഷ് ഡി.ടി.എച്ച്‌ ബോക്‌സ് നിര്‍മ്മാണത്തിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

Related Articles

Back to top button