KeralaLatestThiruvananthapuram

ശാന്തിഗിരി വിദ്യാഭവൻ ഹയർ സെക്കന്ററി സ്കൂളില്‍ ‘കലാഞ്ജലി’യ്ക്ക് തിരിതെളിഞ്ഞു.

“Manju”

പോത്തന്‍കോട് : ശാന്തിഗിരി വിദ്യാഭവൻ ഹയർ സെക്കൻഡറി സ്കൂളിന്റെ 2023 – 24 അധ്യയന വർഷത്തെ ആർട്സ് ഫെസ്റ്റ് കലാഞ്ജലി 2023 ന് തിരിതെളിഞ്ഞു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങശാന്തിഗിരി വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പല്‍ ജനനി കൃപ ജ്ഞാന തപസ്വിനി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രത്യേക ക്ഷണിതാവായി ഗുരുധർമ്മ പ്രകാശസഭയില്‍ അംമായ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനി ജനനി കരുണശ്രീ ജ്ഞാന തപസ്വിനി പങ്കടുത്തു. സ്കൂൾ പ്രിൻസിപ്പൽ ഇൻചാർജ് ശ്രീജിത്ത്‌ എസ് വി സ്വാഗതം ആശംസിച്ച യോഗത്തില്‍ വെച്ച് പൂർവ്വ വിദ്യാർത്ഥികളെ ആദരിച്ചു. കേരള യൂണിവേഴ്സിറ്റിയില്‍ നിന്നും ബി.എസ്.സി. ഫോറൻസിക് സയൻസിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ കുമാരി ശ്രീലക്ഷ്മി, സൗത്ത് ഇന്ത്യൻ അക്കാദമി സിനിമ ടെലിവിഷൻ സ്പെഷ്യൽ ജൂറി അവാർഡ് കരസ്ഥമാക്കിയ കുമാരി അവന്തിക സന്തോഷ് എന്നിവരെ ആദരിച്ചു. ആശ്രമം ആർട്സ് & കൾച്ചർ ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എം പി പ്രമോദ്, ലാ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റാൻഡിങ് കൗൺസിൽ അഡ്വക്കേറ്റ് പ്രേം ഹരിദാസ് എന്നിവർ ആശംസകൾ അർപ്പിച്ചു. അധ്യാപക പ്രതിനിധിയും ആർട്സ് ക്ലബ് കൺവീനറുമായ വീജ കൃതജ്ഞത പറഞ്ഞു.

Related Articles

Back to top button