IndiaLatest

ടി20 പരമ്പര ;ഹാര്‍ദിക്കും സംഘവും ഇന്നിറങ്ങും

“Manju”

പൂനെ: ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ ഇന്നിറങ്ങും. പൂനെയില്‍ വൈകിട്ട് ഏഴിനാണ് രണ്ടാം ട്വന്റി 20 തുടങ്ങുക. പരിക്കേറ്റ സഞ്ജു സാംസണ്‍ ഇന്ന് കളിക്കില്ല. പരമ്പരയില്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ലങ്കയ്ക്ക് ജയം അനിവാര്യമാണ്. ഹാര്‍ദിക് പാണ്ഡ്യയും സംഘവും പരമ്പര വിജയം ലക്ഷ്യമിടുമ്പോള്‍ ബിസിസിഐ ഉറ്റുനോക്കുന്നത് ഭാവിയിലേക്ക്. വരുംനാളുകളില്‍ ടീം ഇന്ത്യയുടെ പതാകവാഹകരവേണ്ട താരങ്ങളെയാണ് ബിസിസിഐ ലങ്കയ്‌ക്കെതിരെ അണിനിരത്തുന്നത്.

ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ യുവതാരങ്ങള്‍ക്കെല്ലാം പരമ്പര നിര്‍ണായകം. ആദ്യമത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ കാല്‍മുട്ടിന് പരിക്കേറ്റ സഞ്ജു സാംസണ്‍ ഇന്ന് കളിക്കില്ല. സഞ്ജുവിന് പകരം വിദര്‍ഭ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയെ ടീമില്‍ ഉള്‍പ്പെടുത്തി. ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിന്റെ വിക്കറ്റ് കീപ്പറാണ് ജിതേഷ് ശര്‍മ. സഞ്ജുവിന് പകരം റുതുരാജ് ഗെയ്ക്‌വാദോ രാഹുല്‍ ത്രിപാഠിയോ ടീമിലെത്താനാണ് സാധ്യത. അര്‍ഷ്ദീപ് സിംഗ് അസുഖം മാറി തിരിച്ചെത്തുകയാണെങ്കില്‍ ഉമ്രാന്‍ മാലിക്ക് വഴിമാറിക്കൊടുക്കും.

സ്പിന്നര്‍മാരായ അക്‌സര്‍പട്ടേലിനും യുസ്‌വേന്ദ്ര ചഹലിനും സ്ഥാനമുറപ്പ്. ലങ്കന്‍ നിരയിലും കാര്യമായ മാറ്റത്തിന് സാധ്യതയില്ല. കുശാല്‍ മെന്‍ഡിസ്, ധനഞ്ജയ ഡിസില്‍വ, ഭാനുക രജപക്‌സെ, ക്യാപ്റ്റന്‍ ദസുന്‍ ഷനക, വാനിന്ദു ഹസരംഗ, മഹീഷ് തീക്ഷണ എന്നിവരിലാണ് ലങ്കന്‍ പ്രതീക്ഷ.

ഇന്ത്യയുടെ സാധ്യതാ ഇലവന്‍: ഇഷാന്‍ കിഷന്‍, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, രാഹുല്‍ ത്രിപാഠി, ഹാര്‍ദിക് പാണ്ഡ്യ, ദീപക് ഹൂഡ, അക്‌സര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ഉമ്രാന്‍ മാലിക്ക്, ശിവം മാവി

Related Articles

Back to top button