LatestThiruvananthapuram

വേങ്കമല സാംസ്കാരിക നിലയം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

“Manju”
വേങ്കമല സാംസ്കാരിക നിലയം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

പ്രശസ്തമായ വേങ്കമല ദേവി ക്ഷേത്ര പരിസരത്ത് നിര്‍മിച്ച സാംസ്‌കാരിക നിലയം പട്ടികജാതി – പട്ടികവർഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പുല്ലമ്പാറ ഗ്രാമപഞ്ചായത്തിലെ അതിപുരാതനമായ ക്ഷേത്രത്തിലെത്തുന്ന ഭക്തന്മാർക്ക് മികച്ച രീതിയിലുള്ള ഭൗതിക സാഹചര്യമൊരുക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് സാംസ്കാരിക നിലയം നിർമിച്ചതെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ ഏഴര വർഷത്തിനിടെ സംസ്ഥാനത്തെ പ്രശസ്തമായ ഭൂരിഭാഗം ആരാധനാലയങ്ങളുടെയും ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞതായും മന്ത്രി പറഞ്ഞു.

വാമനപുരം ബ്ലോക്ക് പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 22.7 ലക്ഷം രൂപയുടെ പട്ടികവര്‍ഗ വികസന ഫണ്ട് വിനിയോഗിച്ചാണ് സാംസ്ക്കാരിക നിലയം നിർമിച്ചത്. പട്ടികവർഗ്ഗ സമൂഹത്തിൽപ്പെട്ട വേങ്കമല ഊരിലെയും, സമീപ പ്രദേശങ്ങളിലെയും പൊതുജനങ്ങൾക്കും ഏറെ ഉപകാരപ്പെടുന്ന സാംസ്ക്കാരിക നിലയം ക്ഷേത്രക്കമ്മിറ്റി വിട്ടുനൽകിയ ഏഴ് സെന്റ് ഭൂമിയിലാണ് പണിതത്. ഇതിനോട് ചേർന്നുള്ള കുളം നവീകരണത്തിനും സൈഡ് വാളിനുമായി 5,82,000 രൂപ പുല്ലമ്പാറ ഗ്രാമപഞ്ചായത്തും ചെലവഴിച്ചു.

ചടങ്ങില്‍ ഡി.കെ മുരളി എം.എല്‍.എ അധ്യക്ഷനായിരുന്നു. വാമനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.കോമളം, പുല്ലമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി രാജേഷ്,ത്രിതല പഞ്ചായത്തംഗങ്ങള്‍, രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എന്നിവരും പങ്കെടുത്തു.

Related Articles

Back to top button