IndiaKeralaLatest

കൊവിഡ് വ്യാപനം കുറയുന്നു

“Manju”

 

ന്യൂഡല്‍ഹി: രാജ്യത്തെ സജീവ കോവിഡ് കേസുകളുടെ എണ്ണം 36,18,458 ആയെന്നും 24 മണിക്കൂറിനിടെ 55,334 കേസുകളുടെ കുറവ് രേഖപ്പെടുത്തിയെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്തെ മൊത്തം കോവിഡ് ബാധിതരായവരുടെ 14.66 ശതമാനം മാത്രമാണ് നിലവില്‍ സജീവ കേസുകളായി നിലനില്‍ക്കുന്നത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.98 ശതമാനത്തിലേക്ക് താഴ്‌ന്നെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. മെയ് മൂന്നിന് 24.47 ശതമാനമായിരുന്നു രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കര്‍ണാടക, മഹാരാഷ്ട്ര, കേരളം, രാജസ്ഥാന്‍, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, പശ്ചിമ ബംഗാള്‍, ഗുജറാത്ത്, ഛത്തീസ്ഗഢ് എന്നീ പത്ത് സംസ്ഥാനങ്ങളിലാണ് രാജ്യത്തെ ആകെ സജീവ കേസുകളുടെ 74.69 ശതമാനവും.

Related Articles

Back to top button