KeralaKozhikodeLatest

ശാന്തിഗിരി കക്കോടി ബ്രാഞ്ചിൽ പ്രതിഷ്ഠാ വാർഷികം ആഘോഷിച്ചു

“Manju”

കോഴിക്കോട്: ശാന്തിഗിരി കക്കോടി ആശ്രമത്തിന്റെ ഒൻപതാമത് പ്രതിഷ്ഠാ വാർഷികം ഇന്ന് ( 2023 ജനുവരി അഞ്ചിന് ) സമുചിതമായി ആഘോഷിച്ചു. 2014 ജനുവരി 5 നാണ്  ഗുരുസ്ഥാനിയ അഭിവന്ദ്യ ശിഷ്യപൂജിത അമൃത ജ്ഞാന തപസ്വിനി ശാന്തിഗിരി ആശ്രമം കക്കോടി ബ്രാഞ്ചിലെ പ്രാർത്ഥനാലയത്തിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചത്. ധന്യമായ ആ സുദിനം  ശാന്തിഗിരി പരമ്പര എല്ലാവർഷവും പ്രതിഷ്ഠാവാർഷികമായി പ്രാർത്ഥനാനിർഭരമായി ആഘോഷിച്ചു വരുന്നു.
രാവിലെ അഞ്ച് മണിക്ക് ആരാധനയോടെ വർഷികാഘോഷങ്ങൾ ആരംഭിച്ചു. തുടർന്ന് വിവിധ സംഘടനകളുടെ ഹാര സമർപ്പണം, തട്ട സമർപ്പണം, അന്നദാനം എന്നിവ നടന്നു. സമാദരണീയ സ്വാമി വന്ദനരൂപൻ ജ്ഞാന തപസ്വിയുടെ മഹനീയ സാന്നിധ്യത്തിൽ ഉച്ചയ്ക്ക് 12.30 മുതൽ 2 മണി വരെ സത്സംഗം നടന്നു. ശ്രീജി മുരളീധരൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ അഡ്വൈസറി കമ്മിറ്റി അഡ്വൈസർ (ഓപ്പറേഷൻസ്) എം. രാധാകൃഷ്ണൻ, ബ്രഹ്മചാരി പത്മജൻ, ബ്രഹ്മചാരി സ്തുതി, ആശ്രമം ബ്രാഞ്ചിലെ ചുമതലക്കാരായ പി.ശശിധരൻ,  പി.എം. ചന്ദ്രൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. കോഴിക്കോട് ഏരിയ മാനേജർ  ജുബിൻ ബാബു എം കൃതഞ്ജത രേഖപ്പെടുത്തി. പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് ആശ്രമം ബ്രാഞ്ചിൽ രാവിലെ 6 മണി മുതൽ വൈകിട്ട് 9 മണി വരെ പ്രത്യേക പ്രാർത്ഥനയും വൈകിട്ട് ദീപപ്രദക്ഷിണവും നടന്നു.

Contact person
Raveendran M : 8606566477
Jubin Babu M : 9400309219

Related Articles

Back to top button