IndiaLatest

കുടുംബം തീ കൊളുത്തി മരിച്ച നിലയില്‍

“Manju”

തിരുവനന്തപുരം: കണിയാപുരം പടിഞ്ഞാറ്റുമുക്കില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ കിടപ്പു മുറിയില്‍ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത് ആത്മഹത്യയാണെന്ന് പ്രാഥമിക നിഗമനം.
വീട് അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. മരിച്ച രമേശന്‍ ഇന്നലെയാണ് ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയെത്തിയത്. സാമ്ബത്തിക ബാധ്യത തീര്‍ക്കാന്‍ വീടും വസ്തുവും വില്‍ക്കാന്‍ ശ്രമിച്ചെങ്കിലും കേസില്‍പ്പെട്ടതിനാല്‍ വില്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. ലോണ്‍ എടുക്കാനായിട്ടാണ് രമേശന്‍ വിദേശത്തു നിന്നെത്തിയിരുന്നത്.
എന്നാല്‍ ഇന്നലെ രാത്രി പന്ത്രണ്ടു മണിയോടെ കുടുംബകത്തിലെ മൂന്നു പേരും തീ കൊളുത്തി മരിക്കുകായയിരുന്നു. രാത്രി പന്ത്രണ്ടു മണിയോടെ ജനല്‍ ചില്ലുകളും മറ്റും പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട അയല്‍വാസികള്‍ നോക്കിയപ്പോഴാണ് കിടപ്പു മുറിക്കുള്ളില്‍ നിന്നും തീ ആളിക്കത്തുന്നത് കണ്ടത്.
മുന്‍വാതില്‍ തകര്‍ത്ത് സമീപവാസികള്‍ അകത്തെത്തിയെങ്കിലും കിടപ്പുമുറിയുടെ വാതില്‍ തുറക്കാതിരിക്കാന്‍ അലമാരയും മറ്റും ചേര്‍ത്തു വച്ചിരിക്കുകയായിരുന്നു. പുറത്തെ ജനലിലൂടെ അകത്തേക്ക്‌ വെള്ളമൊഴിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
രമേശന്റെ മൃതദേഹം തറയില്‍ കിടക്കുന്ന നിലയിലാണ്. സുലജയുടെയും രേഷ്മയുടെയും മൃതദേഹങ്ങള്‍ കട്ടിലിലാണ് കിടക്കുന്നത്. മകന്‍ തമിഴ്നാട്ടില്‍ ചെണ്ടമേളത്തിന് പോയിരുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button