LatestMalappuram

മയക്കുമരുന്നും ആയുധങ്ങളുമായി യുവാവ് പിടിയില്‍

“Manju”

മലപ്പുറം: മാരകമായ മയക്കുമരുന്നും പണവും ആയുധങ്ങളുമായി യുവാവ് താനൂര്‍ പോലീസിന്റെ പിടിയില്‍. താനൂര്‍ കണ്ണന്തളിയില്‍ ഉള്ള ജാഫര്‍ അലി (37)ആണ് പിടിയിലായത്. മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളുടെ ചെറിയേരിയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ആണ് ഇവ പിടിച്ചെടുത്തത്.
1കിലോ 70 ഗ്രാം എംഡിഎംഎയും 76,000 രൂപയും , എയര്‍ഗണ്‍ , കൊടുവാള്‍ , നെഞ്ചക്ക് , വിവിധ ആകൃതിയിലുള്ള കത്തികള്‍, കത്തികള്‍ മൂര്‍ച്ച കൂട്ടുന്നതിനുള്ള അരം , ഇരുമ്ബ് പൈപ്പ് , മരത്തിന്റെ വടികള്‍ എന്നിവയാണ് പിടിച്ചെടുത്തത്. കൂടാതെ എംഡിഎംഎ(MDMA)അളന്നു ‘നല്‍കുന്നതിനുള്ള മെത്ത് സ്കെയിലും പിടകൂടി.നേരത്തെയും സമാനകേസില്‍ ഇയാള്‍ പ്രതിയാണ്.

Related Articles

Back to top button