LatestThiruvananthapuram

ബേപ്പൂരും കുമരകവും ‘സ്വദേശ് ദര്‍ശന്‍’ പദ്ധതിയില്‍

“Manju”

കേന്ദ്രസര്‍ക്കാരിന്റെ സ്വദേശ് ദര്‍ശന്‍ 2.0′ വിനോദസഞ്ചാരപദ്ധതിയില്‍ കുമരകവും ബേപ്പൂരും. സംസ്ഥാന വിനോദസഞ്ചാരവകുപ്പിന്റെ നിര്‍ദേശം പരിശോധിച്ച് കേന്ദ്ര ടൂറിസം മന്ത്രാലയമാണ് ഈ രണ്ടുസ്ഥലങ്ങളെയും പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയത്. കേരളത്തിലേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ നടപ്പാക്കുന്നതിന് ഇത് സഹായകരമാകുമെന്ന് സംസ്ഥാന ടൂറിസം മന്ത്രി പി.. മുഹമ്മദ് റിയാസ് പറഞ്ഞു.

സ്വദേശ് ദര്‍ശന്‍പദ്ധതിയില്‍ 19 സംസ്ഥാനങ്ങളിലെ 36 കേന്ദ്രങ്ങളെയാണ് ഉള്‍പ്പെടുത്തിയത്. ആഭ്യന്തരവിനോദസഞ്ചാരം വികസിപ്പിക്കുന്നതിന് 2015ലാണ് കേന്ദ്രസര്‍ക്കാര്‍ ഈ പദ്ധതി ആരംഭിച്ചത്. ഇതുവരെ 76 പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയതായി കേന്ദ്ര വിനോദസഞ്ചാരമന്ത്രാലയം പറഞ്ഞു.
രണ്ടാംഘട്ടത്തില്‍ ദക്ഷിണേന്ത്യയില്‍നിന്ന് കേരളം, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളെയാണ് ഉള്‍പ്പെടുത്തിയത്. കര്‍ണാടകത്തിലെ ഹംപിയും മൈസൂരുനഗരവും പദ്ധതിയിലുണ്ട്. കഴിഞ്ഞവര്‍ഷത്തെ പൊതുബജറ്റില്‍ 1,151 കോടി രൂപ പദ്ധതിക്കായി വകയിരുത്തിയിരുന്നു..

ബേപ്പൂരിലെ ഉരു, ജലസാഹസികത, കുമരകത്തെ കായല്‍ എന്നിവയെ അടിസ്ഥാനപ്പെടുത്തിയായിരിക്കും പദ്ധതികള്‍ നടപ്പാക്കുകയെന്നും മന്ത്രി റിയാസ് പറഞ്ഞു..

 

Related Articles

Back to top button