Uncategorized

സ്കൂള്‍ കലോത്സവ കിരീടം കോഴിക്കോടിന്

“Manju”

തിരുവനന്തപുരം61ാം സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കോഴിക്കോടിന് കിരീടം. 945 പോയിന്റോടെയാണ് ആതിഥേയരായ കോഴിക്കോട് കിരീടമുറപ്പിച്ചത്. കോഴിക്കോടിന്റെ ഇരുപതാം കലോത്സവകിരീടമാണിത്. അവസാന ദിവസം വരെ കോഴിക്കോടിനോട് ഇഞ്ചോടിച്ച് പൊരുതിയ പാലക്കാടും കണ്ണൂരും 925 പോയിന്റ് വീതം നേടി രണ്ടാം സ്ഥാനം പങ്കിട്ടു.

സ്‌കൂളുകളില്‍ പാലക്കാട് ആലത്തൂര്‍ ബി.എസ്.എസ്.എസ്. ഗുരുകുലം സ്‌കൂള്‍ 156 പോയിന്റുമായി ഒന്നാം സ്ഥാനക്കാരായി. 142 പോയിന്റുമായി തിരുവനന്തപുരം വഴുതക്കാട് കാര്‍മല്‍ ഇ.എം ഗേള്‍സ് എച്ച്.എസ്.എസ്. രണ്ടാം സ്ഥനത്ത് എത്തി. കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്.എസ്.എസിനാണ് മൂന്നാം സ്ഥാനത്ത്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ആലത്തൂര്‍ ബി.എസ്.എസ്.എസ്. ഗുരുകുലവും ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്.എസ്.എസും ഒന്നാമത് എത്തി.

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 446 പോയിന്റുമായി കോഴിക്കോട് ഒന്നാമതെത്തി. 443 പോയിന്റുമായി പാലക്കാട് രണ്ടാമതും 436 പോയിന്റുമായി തൃശ്ശൂര്‍ മൂന്നാം സ്ഥാനവും നേടി. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 500 പോയിന്റുമായി കണ്ണൂരാണ് ഒന്നാം സ്ഥാനത്ത്. 499 പോയിന്റുമായി കോഴിക്കോട് രണ്ടാമതും 482 പോയിന്റുമായി പാലക്കാട് മൂന്നാമതുമാണ്. സംസ്‌കൃത കലോത്സവത്തില്‍ 95 പോയിന്റുമായും കൊല്ലവും അറബിക് കലോത്സവത്തില്‍ അത്രതന്നെ പോയിന്റുമായി പാലക്കാടും ഒന്നാം സ്ഥാനത്ത് എത്തി.

ജനുവരി മൂന്നുമുതല്‍ ഏഴുവരെ 24 വേദികളിലായി നടന്ന കലാമാമാങ്കത്തില്‍ വിവിധ ജില്ലകളില്‍നിന്നെത്തിയ കൗമാരപ്രതിഭകള്‍ തമ്മില്‍ വീറുംവാശിയുമേറിയ പോരാട്ടമായിരുന്നു നടന്നത്. ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയെന്ന് വിശേഷിപ്പിക്കപ്പെടുന്ന കലോത്സവത്തിന് ഇത് എട്ടാം തവണയാണ് കോഴിക്കോട് വേദിയായത്. 239 ഇനങ്ങളിലായിരുന്നു മത്സരം നടന്നത്.

 

Related Articles

Back to top button