Uncategorized

ബഷീര്‍ അവാര്‍ഡ് ;എം.മുകുന്ദന്റെ ‘നൃത്തം ചെയ്യുന്ന കുടകള്‍ക്ക്’

“Manju”

തലയോലപ്പറമ്പിലെ വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ട്രസ്റ്റിന്റെ 15-ാമത് ബഷീര്‍ അവാര്‍ഡ് എം.മുകുന്ദന്റെ ‘നൃത്തം ചെയ്യുന്ന കുടകള്‍’ എന്ന നോവലിനു നല്‍കാന്‍ തീരുമാനിച്ചു. 50000 രൂപയും  പ്രശസ്തിപത്രവും സി.എന്‍ കരുണാകരന്‍ രൂപകല്പന ചെയ്ത ശില്പവുമാണ് അവാര്‍ഡ്. ഡോ. കെ എസ് രവികുമാര്‍, ഡോ. എന്‍ അജയകുമാര്‍, കെ ബി പ്രസന്നകുമാര്‍ എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മറ്റി ട്രസ്റ്റ് ചെയര്‍മാന്‍ അഡ്വ. പി കെ ഹരികുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്.

പ്രവാസ ജീവിതവും ജനിച്ച നാട്ടിലെ ജീവിതവും തമ്മില്‍ ഇടകലരുന്ന സവിശേഷമായ ഭാവുകത്വത്തിന് മികച്ച ഉദാഹരണമാണ് ‘നൃത്തം ചെയ്യുന്ന കുടകള്‍’. നേരത്തെ പ്രസിദ്ധീകരിച്ച ‘കുട നന്നാക്കുന്ന ചോയി’ യുടെ തുടര്‍ച്ചയെന്നു പറയാവുന്ന കൃതിയാണിത്. മുകുന്ദന്റെ ആത്മാവ് പതിഞ്ഞ മയ്യഴിയെന്ന സവിശേഷ വ്യക്തിത്വമുള്ള പ്രദേശത്തിന്റെയും അവിടുത്തെ പ്രാദേശിക സംസ്‌കാരത്തിന്റെയും ദേശ്യഭാഷാ സവിശേഷതയുടെയും സത്തയില്‍ നിന്നൂറി കൂടിയ രചനയാണ് ‘ നൃത്തം ചെയ്യുന്ന ചെയ്യുന്ന കുടകള്‍’ എന്ന് ജഡ്ജിംഗ് കമ്മറ്റി വിലയിരുത്തി.

ബഷീറിന്റെ ജന്മദിനമായ 2023 ജനുവരി 21 ന് വൈകിട്ട് -5 മണിക്ക് ബഷീര്‍ സ്മാരക മന്ദിരത്തില്‍ വച്ച് അവാര്‍ഡ് നല്‍കുന്നതാണെന്ന് ട്രസ്റ്റ് സെക്രട്ടറി ഡോ.സി.എം. കുസുമന്‍ അറിയിച്ചു.

 

Related Articles

Back to top button