Uncategorized

നാട്ടിലില്ലാത്ത അപൂര്‍വ കാഴ്‌ച കണ്ട് സായിപ്പ്

“Manju”

രാവിലെ നടക്കാനിറങ്ങിയ സായിപ്പ് വഴിയില്‍ കണ്ടത് നാട്ടിലില്ലാത്ത അപൂര്‍വ കാഴ്‌ച, പിന്നെ ചെയ്‌തത്

വിഴിഞ്ഞം: കോവളത്ത് വിനോദ സഞ്ചാരത്തിനെത്തി പ്രഭാത നടത്തിനിറങ്ങിയതാണ് സ്‌പെയിന്‍ സഞ്ചാരി. സമരം കണ്ടപ്പോള്‍ വിദേശി നടത്തം മറന്ന് നോക്കി നിന്നു. വിവരങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞ ശേഷം എല്ലാം മൊബൈലില്‍ പകര്‍ത്തി. പനത്തുറയെത്തിയപ്പോള്‍ ആള്‍ക്കൂട്ടവും പൊലീസും പിന്നെ എന്താന്നറിയാനുള്ള അകാംക്ഷയായി ഒടുവില്‍ സമരപന്തലിനു സമീപം എത്തി. കോവളം ബേക്കല്‍ ജലപാത അലൈമെന്റ് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 59 ദിവസമായി ധീവരസഭ നേതൃത്വത്തില്‍ നടത്തുന്ന സമരപന്തലിലാണ് ഈ കാഴ്ച. നാടന്‍ ലുങ്കിയുമുടുത്ത് ഒരു മണിക്കൂറിലേറെ നിന്ന് വിദേശി ചിത്രം പകര്‍ത്തുന്നതു കണ്ട നാട്ടുകാര്‍ക്കും അതിശയമായി. നാട്ടില്‍ പൂന്തോട്ട പരിചരണ ജോലി ചെയ്യുകയാണ് ഈ വിദേശി. സമരക്കാര്‍ക്കു മുന്നില്‍ സംയമനം പാലിച്ച്‌ നിന്ന പൊലീസുകാരുടെ ചിത്രങ്ങളും വീഡിയോയും മൊബൈലില്‍ പകര്‍ത്തിയ ശേഷമായിരുന്നു ഇയാള്‍ മടങ്ങിയത്.

 

 

 

 

Related Articles

Check Also
Close
Back to top button