Uncategorized

പൊതുമേഖലയും സ്വകാര്യമേഖലയും ഒറ്റകെട്ടായി പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി

“Manju”

ഡല്‍ഹി: ആഗോള വിപണിയില്‍ ഉയര്‍ന്നുവരുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ പൊതുസ്വകാര്യ മേഖലകള്‍ ഒരുമിച്ച്‌ പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യര്‍ത്ഥിച്ചു. കേന്ദ്ര ബജറ്റിന് മുന്നോടിയായി നീതി ആയോഗിലെ പ്രമുഖ സാമ്ബത്തിക വിദഗ്ധരുമായി ആശയവിനിമയം നടത്തിയ പ്രധാനമന്ത്രി ഡിജിറ്റല്‍ ഇന്ത്യയുടെ മുന്നേറ്റത്തെയും രാജ്യത്തുടനീളം ഫിന്‍ ടെക് അതിവേഗം വളരുന്നതിനെയും അഭിനന്ദിച്ചു.

യോഗത്തില്‍ ഇന്ത്യയുടെ വികസന കുതിപ്പ് നിലനിര്‍ത്താനുള്ള മാര്‍ഗങ്ങളെ കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ സാമ്ബത്തിക വിദഗ്ധര്‍ മുന്നോട്ട് വച്ചു. ആഗോള വിപണി പ്രക്ഷുബ്ധമായിരിക്കുന്ന ഘട്ടത്തിലും ഇന്ത്യയുടെ പ്രതിരോധം ശക്തമാണെന്നും അതിനാല്‍ ആഗോള വേദിയില്‍ ഇന്ത്യ വേറിട്ടുനില്‍ക്കുന്നുവെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍, നീതി ആയോഗ് വൈസ് ചെയര്‍മാന്‍ സുമന്‍ ബെറി, സാമ്ബത്തിക വിദഗ്ധരായ ശങ്കര്‍ ആചാര്യ, അശോക് ഗുലാത്തി, ഷമിക രവി, മറ്റ് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

Related Articles

Check Also
Close
Back to top button