Uncategorized

വളര്‍ത്തു നായ്ക്കള്‍ സ്വന്തം ജീവന്‍ ത്യജിച്ച്‌ ഉടമയെ കാത്തു

“Manju”

 

ത്യശൂര്‍ : സ്വന്തം ജീവന്‍ നല്‍കിയും വളര്‍ത്തു നായ്ക്കള്‍ ഉടമയെ സംരക്ഷിക്കുമെന്നത് പണ്ടു മുതല്‍ക്കെ പറഞ്ഞു കേള്‍ക്കാറുണ്ട്. ഇത് തെളിയിച്ചിരിക്കുകയാണ് ത്യശൂര്‍ അഷ്ടമിച്ചിറ കടമ്പാട്ടുപറമ്പില്‍ സണ്ണിയുടെ അരുമകളായ 2 നായ്ക്കള്‍. ജൂഡോയും റോജറിനുമാണ് സ്വന്തം ജീവന്‍ നല്‍കി ഉടമകളെ രക്ഷിച്ചത്. രണ്ടിടങ്ങളിലായി നായ്ക്കള്‍ ചത്തുകിടക്കുന്നതാണ് രാവിലെ പുറത്തിറങ്ങിയ വീട്ടമ്മ കണ്ടത്.

തൊട്ടരികില്‍ ഒരു മൂര്‍ഖന്‍ 2 കഷ്ണമായി കിടക്കുന്നുണ്ടായിരുന്നു. 2 നായ്ക്കള്‍ക്കും മൂര്‍ഖന്‍ പാമ്പിനെ തുരത്തുന്നതിനിടെ ജീവന്‍ നഷ്ടപ്പെട്ടു.16ന് പുലര്‍ച്ചെ വീട്ടുപറമ്പിലെത്തിയ പാമ്പിനെ റോജറും ജൂഡോയും ചേര്‍ന്ന് തുരത്താന്‍ ശ്രമിച്ചു. ഇതിനിടയില്‍ ഇരുനായ്ക്കള്‍ക്കും ധാരാളം കടിയേറ്റു.

അവസാനം പാമ്പിനെ കൊന്നെങ്കിലും ഇരുനായ്ക്കള്‍ക്കും ജീവന്‍ നഷ്ടമായി. അങ്ങനെ സ്വന്തം ജീവന്‍ വെടിഞ്ഞും ഉടമകളെ കാത്ത് ഹീറോ ആയിരിക്കുകയാണ് ജൂഡോയും റോജറിനും. 3 വര്‍ഷം മുന്‍പ് ഒരു സുഹൃത്താണ് നാടന്‍ നായ്ക്കുട്ടികളെ സണ്ണിക്കു കൊടുത്തത്. വൈകാതെ രണ്ടുപേരും വീട്ടുകാരുടെ ഓമനകളായി മാറുകയായിരുന്നു.

Related Articles

Back to top button