Uncategorized

ആളുകളുടെ ഹൃദയങ്ങളിൽ വസിക്കുന്നതാണ് പ്രസ്ഥാനം – സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി

“Manju”
വടകരയിൽ നടന്ന മീറ്റിംഗിൽ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയോടൊപ്പം പങ്കെടുത്തവർ

വടകര : അംബര ചുംബികളായ കെട്ടിടങ്ങളല്ല ഒരു  പ്രസ്ഥാനം,  ആളുകളുടെ ഹൃദയങ്ങളിൽ വസിക്കുന്നതാകണമെന്ന് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരരത്നം ജ്ഞാനതപസ്വി.  ഗുരുവിന്റെ ആശയത്തെ ലോകത്തിന് സമക്ഷം അവതരിപ്പിക്കുമ്പോൾ അതിനോട് വിമുഖതയുണ്ടാകും, സമൂഹത്തിലേക്കിറങ്ങിച്ചെന്നുള്ള നമ്മുടെ പ്രവർത്തനങ്ങളിലൂടെ ഏകോപിപ്പിക്കുമ്പോൾ പൊതുസമൂഹത്തിന് കൂടുതൽ സ്വീകാര്യതയുണ്ടാകും. അതിനു് മുന്നോടിയായുള്ള നടപടിയാണ് നമ്മുടെ പൂജിതപീഠം സമർപ്പണം ആഘോഷത്തിൽ നടത്തുന്നത്. ശാന്തിഗിരി ആശ്രമത്തിന്റെ വളർച്ചയുടെ പടവുകളിൽ വടകരയിലെ ആത്മബന്ധുക്കളുടെ സ്ഥാനം എടുത്തുപറയേണ്ടതാണെന്നും സ്വാമി പറഞ്ഞു. പൂജിതപീഠം സമർപ്പണം ആഘോഷങ്ങളുടെ പ്രചാരണപരിപാടികളുടെ ഭാഗമായി ശാന്തിഗിരി ആശ്രമം വടകര ബ്രാഞ്ചിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി. ആശ്രമം വടകര ഏരിയ ഹെഡ് സ്വാമി അർച്ചിത് ജ്ഞാനതപസ്വി, തലശ്ശേരി ഏരിയ ഇൻചാർജ് സ്വാമി ആത്മബോധ ജ്ഞാനതപസ്വി എന്നിവർ മഹനീയ സാന്നിദ്ധ്യമായിരുന്നു.

 

Related Articles

Back to top button