Uncategorized

കോളിഫ്ലവറുകള്‍ സജീവിന് നല്‍കുന്നത് മികച്ച വരുമാനം

“Manju”

കൊല്ലം ; വാടകയ്‌ക്കെടുത്ത 90 സെന്റ് ഭൂമിയില്‍ നിന്ന് 850 ഓളം കോളിഫ്ലവറുകള്‍ വിളവെടുക്കാനൊരുങ്ങുകയാണ് കിളികൊല്ലൂര്‍ പുളിയത്ത് മുക്കില്‍ മാധവ മന്ദിരത്തില്‍ എം.സജീവ്. പടവലം, പയര്‍, വെണ്ട, ചീര എന്നിവ കൃഷി ചെയ്യുന്ന സജീവ്, ശീതകാല പച്ചക്കറികളില്‍ ജനപ്രിയമായ കോളിഫ്ലവര്‍ കഴിഞ്ഞ ഒക്ടോബറിലാണ് പ്രധാന വിളയായി കൃഷി തുടങ്ങിയത്. ഇപ്പോള്‍ പൂവിട്ട് പാകമായിത്തുടങ്ങി. ജനുവരി അവസാനമാകുമ്ബോഴേക്കും വിളവെടുക്കാം. കിളികൊല്ലൂര്‍ കൃഷി ഓഫീസര്‍ ആര്‍.റിയാസിന്റെ സഹായത്തോടെ പ്ലാസ്റ്റിക് മള്‍ച്ചിംഗ് രീതിയാണ് പരീക്ഷിച്ചത്. ഒരു കോളിഫ്ലവര്‍ 800ഗ്രാം മുതല്‍ ഒരു കിലോ വരെ തൂക്കം വയ്ക്കും. 80 മുതല്‍ 100 രൂപ വരെയാണ് ശരാശരി വില. ഏഴ് വര്‍ഷമായി കൃഷി ഉപജീവനമാക്കിയ സജീവന് കോളിഫ്ലവര്‍കൃഷി പുത്തന്‍ അനുഭവമാണ്.

കര്‍ഷകര്‍ ചേര്‍ന്ന് വിപണനം                                                               നാട്ടുപച്ച കാര്‍ഷിക സമിതി സെക്രട്ടറി കൂടിയായ സജീവിന്റെ നേതൃത്വത്തിലുള്ള കര്‍ഷകര്‍ എല്ലാ ഞാറാഴ്ചയും രാവിലെ 6.30 മുതല്‍ 9 വരെ ആഴ്ചചന്ത നടത്തുന്നുണ്ട്. ഇതിലൂടെ 25000 രൂപയോളം വരുമാനം ലഭിക്കും. സമൂഹമാദ്ധ്യമങ്ങള്‍ വഴിയും വിപണനമുണ്ട്. കിളികൊല്ലൂര്‍ കൃഷിഭവനിലെ മികച്ച കര്‍ഷകനുള്ള പുരസ്‌കാരം, ജില്ലയിലെ മികച്ച മൂന്നാമത്തെ കര്‍ഷകന്‍, ഏറ്റവും മികച്ച അര്‍ബന്‍ മാര്‍ക്കറ്റിനുള്ള പുരസ്‌കാരം തുടങ്ങിയ അംഗീകാരങ്ങളും തേടിയെത്തിയിട്ടുള്ള സജീവന്‍ എസ്.എന്‍.ഡി.പി യോഗം കൊല്ലം യൂണിയന്‍ കൗണ്‍സിലറാണ്.

പ്ലാസ്റ്റിക് മള്‍ച്ചിംഗ് കൃഷിച്ചെലവ് 5000
ആകെ ചെലവ് 10000
ആഴ്ചയില്‍ വരുമാനം 7000

പ്ലാസ്റ്റിക് മള്‍ച്ചിംഗ്                                                                           കരിയില, വേപ്പിന്‍ പിണ്ണാക്ക്, എല്ലുപൊടി, ചാണകപ്പൊടി എന്നിവയിട്ട് 15 ദിവസം കൊണ്ട് നിലം ഒരുക്കും. വാനംകോരി പച്ച ചാണകം വെള്ളത്തില്‍ കലക്കി ഒഴിച്ച ശേഷം പ്ലാസ്റ്റിക് ഷീറ്റ് വിരിക്കും. നിശ്ചിത അകലത്തില്‍ ചെറിയ ദ്വാരങ്ങളുണ്ടാക്കി തൈകള്‍ നടും. ഇതിലൂടെ തൈകള്‍ക്ക് പൂര്‍ണതോതില്‍ വളം ലഭിക്കും. കള, ബാക്ടീരിയ എന്നിവയുടെ ഉപദ്രവം കുറയും. സര്‍ക്കാരിന്റെ മാതൃകാ കൃഷിത്തോട്ടം പദ്ധതിയുടെ ഭാഗമായാണ് പുതിയ കൃഷിരീതികളും വിളകളും പരീക്ഷിച്ച്‌ വിജയിച്ചത്.

Related Articles

Back to top button