Uncategorized

വിസാ യോഗ്യത മാനദണ്ഡങ്ങളില്‍ ഇളവ് വരുത്താനൊരുങ്ങി കാനഡ

“Manju”

വിദേശ രാജ്യങ്ങളിലേക്ക് സന്ദര്‍ശക വിസ വഴി നിരവധി പേരാണ് നിലവില്‍ യാത്രചെയ്യുന്നത്. എന്നാല്‍ പലപ്പോഴും സന്ദര്‍ശക വിസ ലഭിക്കാനായുള്ള നടപടിക്രമങ്ങള്‍ മന്ദഗതിയില്‍ നീങ്ങുന്നത് യാത്രയുടെ നിറം കെടുത്താറുണ്ട്. എന്നാല്‍ ഇനി മുതല്‍ കാനഡയിലേക്ക് യാത്ര ചെയ്യാന്‍ വിസ അപേക്ഷിച്ചാല്‍ അധികം വൈകാതെ ലഭിക്കും. അരലക്ഷത്തോളം സന്ദര്‍ശക വിസകള്‍ക്കുള്ള യോഗ്യത മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തുന്നത് ഉള്‍പ്പെടെയുള്ള പദ്ധതികളിലൂടെ ഇമിഗ്രേഷന്‍ നടപടിക്രമങ്ങളുടെ വര്‍ധിച്ചുവരുന്ന കാലതാമസം കുറയ്ക്കാന്‍ കാനഡ നടപടി സ്വീകരിച്ചതായാണ് റിപ്പോര്‍ട്ട്.

ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (IRCC) ഫെബ്രുവരിയോടെ സന്ദര്‍ശക വിസ അപേക്ഷകരുടെ നടപടിക്രമങ്ങളിലെ കാലതാമസം ഗണ്യമായി കുറയ്ക്കുന്നതിന് വേഗത്തിലുള്ള നടപടി സ്വീകരിക്കാന്‍ സാധ്യതയുണ്ടെന്നും ഡിസംബറിലെ ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു.

ഐആര്‍സിസിയുടെ ഇന്‍വെന്ററിയിലെ അപേക്ഷകരുടെ എണ്ണം ഡിസംബറില്‍ ഏകദേശം 2.2 ദശലക്ഷത്തില്‍ നിന്ന് 2.1 ദശലക്ഷമായി കുറഞ്ഞിരുന്നു. ഡിസംബര്‍ ആദ്യം വരെ, 7,00,000-ത്തിലധികം താത്കാലിക റസിഡന്റ് വിസ അപേക്ഷകളാണ് ഉണ്ടായിരുന്നത്.

Related Articles

Back to top button