Uncategorized

ചാണകം കൊണ്ടുണ്ടാക്കിയ വീടുകള്‍ റേഡിയേഷനെ പ്രതിരോധിക്കും

“Manju”

അഹമ്മദാബാദ്: പശുവിന്‍ ചാണകം കൊണ്ട് നിര്‍മിച്ച വീടുകള്‍ക്ക് ആറ്റോമിക് റേഡിയേഷനുകളെ പ്രതിരോധിക്കാനാകുമെന്ന് ശാസ്ത്രം തെളിയിച്ചിട്ടുണ്ടെന്ന് ഗുജറാത്തിലെ കോടതി. ഗുജറാത്തിലെ താപി ജില്ലയിലെ സെഷന്‍സ് കോടതി ജ‌ഡ്‌ജി സാമിര്‍ വ്യാസ് ആണ് രാജ്യത്തെ പശുക്കളെ സംരക്ഷിക്കേണ്ടതുണ്ടെന്ന് പറഞ്ഞുകൊണ്ട് പഴുവിന്‍ ചാണകത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ എടുത്തുപറഞ്ഞത്. ഗുജറാത്തില്‍ നിന്ന് മഹാരാഷ്ട്രയിലേയ്ക്ക് പശുക്കളെ കടത്തിയെന്നപ്പേരില്‍ കഴിഞ്ഞവര്‍ഷം നവംബറില്‍ 22കാരന് ജീവപര്യന്തം തടവുശിക്ഷ വിധിക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിരീക്ഷണം.

ഭേദമാക്കാനാകാത്ത പലരോഗങ്ങളും പശുവിന്‍ മൂത്രംകൊണ്ട് ഭേദമാക്കാന്‍ സാധിക്കും. പശു ഒരു മൃഗം മാത്രമല്ല, മറിച്ച്‌ അമ്മയുമാണ്. പശുവിന്റെ രക്തം ഭൂമിയില്‍ വീഴുന്നത് അവസാനിക്കുന്നയന്ന് ലോകത്തിലെ സകല പ്രശ്നങ്ങളും തീരും. പശുക്കളെ സംരക്ഷിക്കുന്നതിനെക്കുറിച്ച്‌ നമ്മള്‍ സംസാരിക്കുമെങ്കിലും അതൊന്നും നടപ്പിലാക്കുന്നില്ല. പശുവിനെ കശാപ്പു ചെയ്യുന്നതും കടത്തുന്നതും പതിവാകുന്നു. ഇത് സംസ്കാര സമ്പന്നമായ സമൂഹത്തിന് അപമാനമാണ്.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച്‌ 75 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും കശാപ്പ് ചെയ്യുന്നതിന്റെ നിരക്ക് ഉയര്‍ന്നുതന്നെ നില്‍ക്കുകയാണ്. പശു മതത്തിന്റെ പ്രതീകമാണ്. പശുവിനെ അടിസ്ഥാനമാക്കിയുള്ള ജൈവകൃഷിയിലൂടെ വിളയുന്ന ഭക്ഷണം പല രോഗങ്ങളില്‍ നിന്നും നമ്മെ സംരക്ഷിക്കുന്നു. ഇന്ന് യന്ത്രവത്കൃത അറവുശാലകളില്‍ കശാപ്പ് ചെയ്യുന്നതിനാല്‍ പശുക്കള്‍ അപകടത്തിലാണ്. മതം പശുവില്‍ നിന്നാണ് ജനിച്ചത്, കാരണം മതം പശുവിന്റെ മകനായ ‘വൃഷഭ’ (കാള) രൂപത്തിലാണെന്നും ജഡ്‌ജി വിധിവാചകത്തില്‍ വ്യക്തമാക്കി.

2020 ഓഗസ്റ്റിലാണ് മഹാരാഷ്ട്രയിലെ മലോഗോണ്‍ സ്വദേശിയായ ആമിന്‍ അഞ്ചുമിനെ താപി പൊലീസ് അറസ്റ്റ് ചെയ്തത്. പതിനാറ് പശുക്കളെയും കാളകളെയും കടത്തിയെന്നായിരുന്നു ഇയാള്‍ക്കെതിരെ ചുമത്തിയ കുറ്റം. ഇയാള്‍ കുറ്റക്കാരനെന്ന് കണ്ട കോടതി കഴിഞ്ഞ വര്‍ഷം ഇയാള്‍ക്ക് ജീവപര്യന്തം വിധിക്കുകയായിരുന്നു.

Related Articles

Check Also
Close
  • ……
Back to top button