Uncategorized

പ്രമുഖ വാസ്തുശില്‍പി ബാലകൃഷ്ണ ദോഷി അന്തരിച്ചു

“Manju”

അഹമ്മദാബാദ്: പ്രശസ്ത ഇന്ത്യന്‍ വാസ്തുശില്‍പിയും പ്രിറ്റ്സ്കര്‍ സമ്മാന ജേതാവുമായ ബാലകൃഷ്ണ ദോഷി (95) അന്തരിച്ചു. 2022 മെയ്യില്‍ റോയല്‍ ഗോള്‍ഡ് അവാര്‍ഡ് നേടി ബാലകൃഷ്ണ വിത്തല്‍ദാസ് ദോഷി എന്ന ബി എല്‍ ദോഷി ഇന്ത്യക്കാരുടെ അഭിമാനമായി മാറി. ആര്‍ക്കിടെക്ചര്‍ നൊബേല്‍ എന്നറിയപ്പെടുന്ന പ്രിറ്റ്സ്കര്‍ പ്രൈസും റോയല്‍ ഗോള്‍ഡ് മെഡലും നേടിയ അപൂര്‍വം വ്യക്തികളില്‍ ഒരാളാണ് അദ്ദേഹം. 2018 ലാണ് അദ്ദേഹം പ്രിറ്റ്സ്കര്‍ അവാര്‍ഡ് നേടിയത്. ബ്രിട്ടീഷ് രാജ്ഞി നേരിട്ട് നല്‍കുന്ന അവാര്‍ഡാണ് റോയല്‍ ഗോള്‍ഡ് അവാര്‍ഡ്.

അഹമ്മദാബാദിലെ ഏറ്റവും പ്രശസ്തമായ നിരവധി കെട്ടിടങ്ങളുടെ സ്രഷ്ടാവ് കൂടിയാണ് ബാലകൃഷ്ണ ദോഷി. ചണ്ഡീഗഢ് നഗരം മുതല്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആസ്ഥാനം വരെ ബാലകൃഷ്ണ ദോഷിയുടെ വൈദഗ്ധ്യം തുളുമ്പുന്ന സൃഷ്ടികളാണ്.

Related Articles

Back to top button