Uncategorized

രാഷ്‌ട്രപതി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

“Manju”

ന്യൂഡല്‍ഹി : 74-ാം റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച്‌ രാഷ്‌ട്രപതി ദ്രൗപദി മുര്‍മ്മു ഇന്ന് വൈകുന്നേരം എഴുമണിക്ക് രാഷ്‌ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. മുര്‍മ്മു രാഷ്‌ട്രപതിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യ റിപ്പബ്ലിക് ദിനമാണിത്. പ്രസംഗം ആള്‍ ഇന്ത്യ റേഡിയോയിലും ദൂരദര്‍ശന്‍ ഉള്‍പ്പെടെ ചാനലുകളിലും സംപ്രേഷണം ചെയ്യും.

റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥിയായ ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സിസി ഡല്‍ഹിയിലെത്തി. ഊഷ്മള വരവേല്‍പ്പാണ് രാജ്യതലസ്ഥാനത്ത് അദ്ദേഹത്തിന് നല്‍കിയത്. ഇന്ന് രാഷ്‌ട്രപതി ഭവനില്‍ അദ്ദേഹത്തിന് ആചാരപരമായ സ്വീകരണം നല്‍കും. രാഷ്‌ട്രപതി ഒരുക്കുന്ന വിരുന്നില്‍ പങ്കെടുക്കുന്ന അദ്ദേഹം ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍കറുമായും കൂടിക്കാഴ്ച നടത്തും. അഞ്ച് ഈജിപ്ഷ്യന്‍ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും അല്‍സിസിയെ അനുഗമിക്കുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ഈജിപ്ഷ്യന്‍ പ്രസിഡന്റ് കൂടിക്കാഴ്ച നടത്തും. ശേഷം ഇരുവരും ഒന്നിച്ച്‌ മാദ്ധ്യമങ്ങളെ കാണും. ഇന്ത്യഈജിപ്ത് നയതന്ത്ര ബന്ധത്തിന്റെ 75-ാം വാര്‍ഷികത്തോട് അനുബന്ധിച്ച്‌ പുറത്തിറക്കുന്ന സ്റ്റാമ്പ് പ്രകാശനം ചെയ്യും. തുടര്‍ന്ന് വിദേശ കാര്യമന്ത്രി എസ്. ജയശങ്കറുമായും അദ്ദേഹം സംസാരിക്കും. പദ്മ പുരസ്‌കാരങ്ങളും ഇന്ന് പ്രഖ്യാപിക്കും.

Related Articles

Back to top button