Uncategorized

ഗോവയിലേക്കുള്ള പുതിയ ടൂര്‍ പാക്കേജ് പ്രഖ്യാപിച്ചു ഐആര്‍സിടിസി

“Manju”

ഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐആര്‍സിടിസി) ഗോവയിലേക്ക് പുതിയ ടൂര്‍ പാക്കേജ് പ്രഖ്യാപിച്ചു. 5 പകലും 4 രാത്രിയുമുള്ള ടൂര്‍ ഫെബ്രുവരി 11 നും മാര്‍ച്ച്‌ 7 നും ഇടയില്‍ ബുക്ക് ചെയ്യാം.

ഈ ടൂര്‍ പാക്കേജിന്റെ ലക്ഷ്യസ്ഥാനം ഗോവയിലെ തെക്ക് വടക്ക് പ്രദേശങ്ങളായിരിക്കും. ഇന്‍ഡോര്‍, ചണ്ഡീഗഡ്, ഭുവനേശ്വര്‍, പട്‌ന എന്നിവയുള്‍പ്പെടെ വിവിധ നഗരങ്ങളില്‍ നിന്നാണ് ഇത് ആരംഭിക്കുന്നത്.

ഐആര്‍സിടിസി വാലന്റൈന്‍സ് ഡേ ടൂര്‍ പാക്കേജിന്റെ വില ഒരാള്‍ക്ക് 51000 രൂപയാണ്. രണ്ടുപേര്‍ ഒരുമിച്ച്‌ താമസിക്കുന്നതിന് ഒരാള്‍ക്ക് 40,500 രൂപയാണ് പാക്കേജിന്റെ വില. മൂന്ന് പേര്‍ ഒരുമിച്ച്‌ താമസിക്കുന്നതിന് ഒരാള്‍ക്ക് 38,150 രൂപയും. വിമാന ടിക്കറ്റുകള്‍, ഭക്ഷണം, ഹോട്ടല്‍ താമസം, മറ്റ് സൗകര്യങ്ങള്‍ എന്നിവ പാക്കേജിന്റെ വിലയില്‍ ഉള്‍പ്പെടുന്നു. ഐആര്‍സിടിസിയുടെ വെബ്‌സൈറ്റില്‍ ഈ ടൂര്‍ പാക്കേജ് ബുക്ക് ചെയ്യാം.

 

Related Articles

Check Also
Close
  • …..
Back to top button