Uncategorized

വനിതാ ഉദ്യോഗസ്ഥര്‍ കമാന്‍ഡിങ് ഓഫീസര്‍ പദവിയിലേക്ക്

“Manju”

ഡല്‍ഹി: ഇന്ത്യന്‍ കരസേനയിലെ ലെഫ്റ്റനന്റ് കേണല്‍ റാങ്കിലുള്ള 244 വനിതാ ഉദ്യോഗസ്ഥര്‍ കമാന്‍ഡിങ് ഓഫീസര്‍ പദവിയിലേക്ക്. ഇതില്‍ 108 പേരുടെ പ്രൊമോഷനില്‍ നടപടികള്‍ പൂര്‍ത്തിയായി. ജഡ്ജ് അഡ്വക്കറ്റ് ജനറല്‍, ആര്‍മി എഡ്യുക്കേഷന്‍ കോപ്‌സ് എന്നീ 2 ബ്രാഞ്ചുകളില്‍ മാത്രമാണ് വനിതാ ഉദ്യോഗസ്ഥര്‍ക്ക് പെര്‍മനന്റ് കമ്മീഷനും കേണല്‍ റാങ്കും നല്‍കിയിരുന്നത്. ഇത് ഓഫീസ് ജോലിയാണ്. ട്രൂപ്പുകളുടെ കമാന്‍ഡിങ് എന്ന കാര്യം ഇതിലില്ല.

വനിതാ ഉദ്യോഗസ്ഥര്‍ക്ക് സേനയില്‍ പെര്‍മനന്റ് കമ്മീഷന്‍ അനുവദിക്കണമെന്ന ഫെബ്രുവരി 2020ലെ സുപ്രീംകോടതി ഉത്തരവാണ് ഈ സ്ഥാനക്കയറ്റത്തിലേക്കുള്ള വാതില്‍ തുറന്നത്. യുദ്ധരംഗത്ത് ഒഴികെ മറ്റെല്ലാ വിഭാഗത്തിലും പെര്‍മനന്റ് കമ്മീഷന്‍ ഇതുവഴി സാധ്യമായി. 1992ന്റെ തുടക്കം മുതലെ വനിതാ ഉദ്യോഗസ്ഥരെ കരസേനയില്‍ നിയമിക്കുന്നുണ്ട്.

Related Articles

Back to top button