Uncategorized

എന്‍സിസി 75-ാം വാര്‍ഷികം; പ്രധാനമന്ത്രി റാലിയെ അഭിസംബോധന ചെയ്യും

“Manju”

ന്യൂഡല്‍ഹി : എന്‍സിസിയുടെ 75-ാമത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്ത് സംസാരിക്കും. ഡല്‍ഹിയിലെ കാരിയപ്പ പരേഡ് ഗ്രൗണ്ടിലാണ് റാലി നടക്കുക.

എന്‍സിസി രൂപീകരിച്ചിട്ട് ഈ വര്‍ഷം 75 വര്‍ഷം പിന്നിടുകയാണ്. ഇന്ന് വൈകുന്നേരം നടക്കുന്ന ആഘോഷ ചടങ്ങില്‍ പ്രധാനമന്ത്രി എന്‍സിസിയുടെ 75-ാം വാര്‍ഷികം എന്ന് ആലേഖനം ചെയ്ത 75 രൂപ നാണയം പുറത്തിറക്കും. പ്രത്യേകം തയ്യാറാക്കിയ പോസ്റ്റല്‍ കവര്‍ പ്രധാനമന്ത്രി പ്രകാശനം ചെയ്യും.

19 രാജ്യങ്ങളില്‍ നിന്നായി 196 ഉദ്യോഗസ്ഥരും കാഡേറ്റ്‌സും ആഘോഷങ്ങളില്‍ പങ്കെടുക്കും. ഏക് ഭാരത് ശ്രേഷ്ഠ ഭാരത് എന്ന പ്രമേയത്തില്‍ സാസ്‌കാരിക പരിപാടികളും ആഘോഷങ്ങളുടെ ഭാഗമായി നടക്കും.

1948-ലാണ് എന്‍സിസി രൂപീകരിക്കുന്നത്. 1917-ലെ ഇന്ത്യന്‍ ഡിഫന്‍സ് ആക്‌ട് പ്രകാരമാണ് യൂണിവേഴ്‌സിറ്റി കോര്‍പ്‌സ് എന്ന നിലയില്‍ എന്‍സിസി നിലവില്‍ വരുന്നത്. ഇന്ത്യന്‍ സായുധ സേനയുടെ ഭാഗമായ എന്‍സിസിയുടെ ആസ്ഥാനം ന്യൂഡല്‍ഹിയാണ്. ഐക്യവും അച്ചടക്കവും എന്ന ആപ്തവാക്യത്തിലാണ് എന്‍സിസി പ്രവര്‍ത്തിക്കുന്നത്.

Related Articles

Back to top button